ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ നിറവിൽ നാടും നഗരവും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു.
മേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന ശോഭാ യാത്രകളിൽ കുട്ടികൾ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ച് അണിനിരന്നു.
ഗുരുവായൂരും ആറന്മുളയും അടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജന്മാഷ്ടമി ആഘോഷിച്ചു.