മലയാളികളുടെ സംവാദവേദി മനോരമ ന്യൂസ് കോൺക്ലേവിന് തലസ്ഥാനത്ത് തുടക്കം.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വയനാട്ടില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് കോണ്‍ക്ലേവിന് തുടക്കമായത്
‘ചെയ്ഞ്ച് മേക്കേഴ്സ്’ ആണ് ഇത്തവണ വിഷയം. വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.
രാഷ്ട്രീയം മുതൽ സിനിമ വരെയുള്ള ഭിന്നവിഷയങ്ങള്‍ വേദിയില്‍ ചര്‍ച്ചയാകും. സാക്ഷികളായി പ്രൗഢ സദസും.
ദുരന്തബാധിതരുടെ ജീവിതം വേഗത്തില്‍ പഴയപോലെ ആകട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു
വൈകിട്ട് 6ന് സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും