ചെറുപ്പക്കാരിയായി ഓടിനടന്ന് പ്രചാരണത്തിൽ മുഴുകുന്ന കമലയ്ക്ക് ഇന്ന് 60 വയസ്സ് തികയുന്നു.
പ്രായാധിക്യവും ഓർമക്കുറവും അലട്ടിത്തുടങ്ങിയെന്ന ആരോപണങ്ങൾ ശക്തമായതിനെത്തുടർന്നായിരുന്നു ബൈഡന്റെ (81) പിന്മാറ്റം.
അദ്ദേഹത്തെക്കാൾ 20 വയസ്സിന് ഇളയ വൈസ് പ്രസിഡന്റ് കമല പ്രസിഡന്റ് സ്ഥാനാർഥിയായതോടെ, 78 വയസ്സുള്ള ട്രംപിനെക്കുറിച്ചും പ്രായചർച്ചകൾ ശക്തമായി.
964 ഒക്ടോബർ 20നു കലിഫോർണിയയിലെ ഓക്‌ലൻഡിലാണ് കമല ദേവി ഹാരിസിന്റെ ജനനം.
ഇന്ത്യൻ വംശജയായ അർബുദ ഗവേഷക ശ്യാമള ഗോപാലനും സ്റ്റാൻഫഡ് സർവകലാശാലയിലെ മുൻ സാമ്പത്തികശാസ്ത്ര അധ്യാപകൻ, ജമൈക്കൻ സ്വദേശിയായ ഡോണൾഡ് ഹാരിസുമാണ് മാതാപിതാക്കൾ.
യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത എന്ന ചരിത്രനേട്ടവും കടന്ന് പ്രസിഡന്റാകുന്ന ആദ്യവനിതയെന്ന ഇതിഹാസനേട്ടം കമല എത്തിപ്പിടിക്കുമോയെന്ന് വൈകാതെയറിയാം. നവംബർ 5നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്