ചേലക്കരയില്‍ ചേലേറി പ്രദീപ്

6f87i6nmgm2g1c2j55tsc9m434-list 534m6attf0j97rrgcs3o1frbq7-list 56t3dr9mcc7fsu55otmp0nuuts

ഇത്തവണയും ഇടത് കൂട്ട് വിടാതെ ചേലക്കര.

Image Credit: Facebook / U.R. Pradeep

ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 12122 വോട്ടുകള്‍ക്ക് വിജയിച്ചു.

Image Credit: Facebook / U.R. Pradeep

യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനേയും എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണനെയും പിന്തള്ളിയാണ് പ്രദീപിന്‍റെ ജയം.

Image Credit: Facebook / U.R. Pradeep

കഴിഞ്ഞ 28 കൊല്ലമായി എൽഡിഎഫിന് ഒപ്പം നിൽക്കുന്ന മണ്ഡലമാണ് ചേലക്കര.

Image Credit: Facebook / U.R. Pradeep

2021ലെ രാധാകൃഷ്ണന്‍റെ ഭൂരിപക്ഷമായ 39,400ലേക്ക് എത്തിയില്ലെങ്കിലും സ്വന്തം മണ്ഡലമായ ദേശമംഗലത്തുള്‍പ്പെടെ മികച്ച നേട്ടമാണ് പ്രദീപ് ഉണ്ടാക്കിയത്.

Image Credit: Facebook / U.R. Pradeep

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്‍റെ തെളിവാണ് ചേലക്കരയിലെ മുന്നേറ്റമെന്നും ഇത് പ്രതീക്ഷിച്ചിരുന്നതായും നേരത്തെ പ്രദീപ് പ്രതികരിച്ചിരുന്നു.

Image Credit: Facebook / U.R. Pradeep

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡ് പ്രദീപ് നിലനിര്‍ത്തുകയായിരുന്നു. അതേസമയം, ചേലക്കരയില്‍ ഒരു പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് മുന്നേറ്റമുണ്ടായില്ല.

Image Credit: Facebook / U.R. Pradeep
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article