Web Stories
വിശപ്പ് കൂട്ടാനുള്ള പാനീയമാണ് സൂപ്പ്. കുട്ടികളുടെ മെനുവിൽ സൂപ്പ് ഉൾപ്പെടുത്തിയാൽ ആഹാരം നന്നായി കഴിക്കാനും ദഹനശേഷി കൂട്ടാനും സഹായിക്കും
കുട്ടികൾക്ക് സൂപ്പ് തയാറാക്കുമ്പോൾ ഒന്നിൽ കൂടുതൽ സ്പൈസസ് ചേർക്കരുത്. ആപ്പിൾ, സ്വീറ്റ് പൊട്ടറ്റോ എന്നിവ അരിഞ്ഞ് ചേർക്കുന്നത് സൂപ്പ് വ്യത്യസ്തമാക്കും
സൂപ്പിൽ ഫ്രെഷ് ക്രീം, പാൽ, ബട്ടർ, ചീസ്, പനീർ എന്നിവയൊക്കെ ചേർക്കുന്നത് രുചിയോടൊപ്പം പോഷകവും നൽകും. സൂപ്പ് തിളയ്ക്കുമ്പോൾ മുട്ടയുടെ വെള്ള അടിച്ചത് നൂൽ പോലെ ഒഴിക്കുക. ഇത് സൂപ്പിനെ പ്രോട്ടീൻ സമ്പുഷ്ടമാക്കും
പൊടിരൂപത്തിലുള്ള ഇന്റസ്റ്റന്റ് സൂപ്പ് മിക്സുകളിൽ സോഡിയം കൂടുതലായിരിക്കും