കറിയിൽ ഉപ്പ് കൂടിപ്പോയാൽ ആദ്യം തേങ്ങാപാൽ പിഴിഞ്ഞ് ചേർക്കാം.
വേവിക്കാത്ത ഉരുളക്കിഴങ്ങ് കറിയിൽ അമിതമായി നിൽക്കുന്ന ഉപ്പിനെ വലിച്ചെടുക്കും
കറിയിൽ ഉപ്പ് കൂടുതലാണെങ്കിൽ ഒരു നുള്ള് പഞ്ചസാര ചേർത്ത് കൊടുത്താൽ മതിയാകും.
പുഴുങ്ങിയ ഉരുളകിഴങ്ങ് ചേർക്കാൻ പറ്റുന്ന കറിയാണെങ്കിൽ പുഴുങ്ങി ഉടച്ചു ചേർക്കാവുന്നതാണ്
ഗോതമ്പു പൊടി കുഴച്ചു ചെറിയ ഉരുളകളാക്കി കറിയിലിടാം. അതിനുശേഷം പത്തു മുതൽ പതിനഞ്ചു മിനിറ്റ് വരെ കറി നല്ലതുപോലെ തിളപ്പിക്കണം.
കറിയിൽ കുറച്ചു ഫ്രഷ് ക്രീം ചേർത്ത് കൊടുത്താൽ ഉപ്പ് കുറയുമെന്ന് മാത്രമല്ല, കറിയുടെ രുചിയും കൂടും
ഒരു സ്പൂൺ തൈര് ചേർക്കുന്നതും തക്കാളി അരിഞ്ഞിടുന്നതുമെല്ലാം കറിയിൽ ഉപ്പ് കൂടിയാൽ പരീക്ഷിക്കാവുന്നതാണ്.