ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്ന ബദാം
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് ബദാം ഇടുക. ഒരു മിനിറ്റ് തിളപ്പിച്ച ശേഷം, ഉടന്‍ തന്നെ ബദാം ഐസ് വെള്ളത്തിലേക്ക് ഇടുക.
രാത്രി കുതിര്‍ത്ത ബദാമിന്‍റെ തൊലി ഒന്നു ചെറുതായി വലിക്കുമ്പോള്‍ തന്നെ ഇളകിപ്പോരും
ചെറുചൂടുള്ള വെള്ളത്തിൽ മുക്കി വെച്ചാലും തൊലി എളുപ്പത്തില്‍ ഇളകിപ്പോരും.
ബദാം ഒരു വൃത്തിയുള്ള ഒരു തുണിയില്‍ നിരത്തുക. ഇത് ഒരു റോള്‍ പോലെ ഉരുട്ടിയെടുക്കുക. ഇത് കിച്ചന്‍ ടേബിളില്‍ വച്ച് അമര്‍ത്തി ഉരുട്ടുക.
ഒരു മൈക്രോവേവ് സേഫ് പ്ലേറ്റിൽ നനഞ്ഞ പേപ്പർ ടവൽ വയ്ക്കുക. ഇതിനു മുകളിലായി ബദാം നിരത്തുക. മറ്റൊരു നനഞ്ഞ പേപ്പർ ടവൽ കൊണ്ട് മൂടുക.
ബദാം രണ്ട് മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. നന്നായി തണുത്തുകഴിഞ്ഞാൽ, ഇവ പുറത്തെടുത്ത് വൃത്തിയുള്ള രണ്ട് കിച്ചൺ ടവലുകൾക്കിടയിൽ വെച്ച ശേഷം മൃദുവായി അമർത്താം