പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയെല്ലാം വേണ്ടുവോളമുള്ള പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്
പഴങ്ങൾ വാരിവലിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും.
നന്നായി കഴുകണം. പഴങ്ങളുടെ തൊലിയില്‍ കീടനാശിനികൾ, അഴുക്ക്, ബാക്ടീരിയകൾ എന്നിങ്ങനെ രോഗകാരകമായ ഒട്ടേറെ വസ്തുക്കള്‍ ഉണ്ടാകാം.
ഓരോ തരം പഴത്തിലും അടങ്ങിയിട്ടുള്ള പോഷകഘടകങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഒരേ തരം തന്നെ എല്ലായ്പ്പോഴും കഴിക്കരുത്
പഴങ്ങള്‍ ചവച്ചരച്ച് കടിച്ചു തിന്നുന്നതിനെക്കാള്‍ എളുപ്പമാണ് ജ്യൂസാക്കി കുടിക്കുന്നത്.
പ്രോട്ടീൻ അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പുമായി ചേര്‍ത്ത് പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും.