പോഷകങ്ങളുടെ കലവറയാണ് മുട്ട.
മുട്ടയിൽ പാചകരീതികള്‍ മാറുന്നതനുസരിച്ച് കൊഴുപ്പ്, കലോറി, മറ്റ് പോഷകങ്ങൾ എന്നിവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.
ഭാരം നിയന്ത്രിക്കുന്ന ആളുകള്‍ക്ക് ഏറ്റവും മികച്ചത് പുഴുങ്ങിയ മുട്ടകള്‍ തന്നെയാണ്.
ഓംലറ്റ് ഉണ്ടാക്കുമ്പോള്‍ പച്ചക്കറികള്‍ ചേര്‍ത്താല്‍ പുഴുങ്ങിയ മുട്ടയേക്കാൾ കൂടുതൽ ആരോഗ്യകരമാക്കുകയും ചെയ്യും
ഒരു മുട്ടയില്‍ ശരാശരി 78 കലോറിയും 6.3 ഗ്രാം പ്രോട്ടീനും 0.6 ഗ്രാം കാർബോഹൈഡ്രേറ്റും 5.3 ഗ്രാം കൊഴുപ്പുമുണ്ട്.
പുഴുങ്ങിയ ഒരു വലിയ മുട്ടയില്‍ റൈബോഫ്ലാവിന്‍, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി എന്നീ വിറ്റാമിനുകളും എന്നിവയും അടങ്ങിയിരിക്കുന്നു.