കറികളിൽ മാത്രമല്ലാതെ, ആയുർവേദ മരുന്നുകളിലും ഗ്രാമ്പു ചേർക്കും..
ശരീരഭാരം നിയന്ത്രിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും ഗ്രാമ്പു സഹായിക്കും.
ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതെയാക്കാനും സഹായിക്കുന്ന ഘടകങ്ങൾ ഗ്രാമ്പുവിലുണ്ട്.
ഗ്രാമ്പു ഉപയോഗിച്ച് തയാറാക്കുന്ന ചായ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും ഉപകാരപ്രദമാണ്.
സൂപ്പ്, സ്റ്റൂ, കറികൾ, എന്നിവയ്ക്ക് ഗ്രാമ്പുവിന്റെ മണവും ഗുണവും പകർന്നു നൽകാം.
കട്ടൻ ചായ അല്ലെങ്കിൽ പാൽ ചായയിൽ ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, ഇഞ്ചി എന്നിവ ചേർക്കാം.
അധികം ഗ്രാമ്പു കഴിക്കുന്നതും നല്ലതല്ല. വയറുവേദന, ഛർദി, ഡയേറിയ തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്.