നല്ല ക്രിസ്പി ചിപ്സ് ഉണ്ടാക്കണോ? ഈ ട്രിക്ക് പരീക്ഷിക്കാം

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 873iuh1sgs3u7cfhi7vglc4s6

വെളിച്ചെണ്ണയിൽ തയാറാക്കിയ, കടിക്കുമ്പോൾ കറുമുറെ എന്ന ശബ്ദമുണ്ടാക്കുന്ന കായ വറുത്തത് ചായക്കൊപ്പം കിട്ടിയാൽ വൈകുന്നേരങ്ങൾ ഉഷാറാകും.

Image Credit: Canva

വളരെ കനം കുറച്ചു അരിഞ്ഞു, എണ്ണയിൽ വറുത്തു കോരുന്ന ഈ സ്വർണനിരക്കാരൻ നമ്മുടെ സദ്യകളിലെ പ്രഥമസ്ഥാനീയൻ ആകുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ ഈ ചിപ്സിനു നമ്മുടെ നാട്ടിൽ കിട്ടുന്ന ഒരു 'ഡിമാൻഡ്'. കടകളിൽ നിന്നും വാങ്ങുന്ന പോലെ തന്നെ വീട്ടിലും കായ വറുത്തത് തയാറാക്കാം.

Image Credit: Canva

നല്ലതു പോലെ മൂത്ത കായകൾ വേണം വറുക്കാനായി തെരഞ്ഞെടുക്കേണ്ടത്. മൂപ്പെത്താത്ത കായകളാണെങ്കിൽ ചിപ്സിനു യഥാർത്ഥ രുചി കിട്ടുകയില്ല.

Image Credit: Canva

രുചി മാത്രമല്ല, ചിപ്സ് നല്ലതു പോലെ ക്രിസ്പിയായി കിട്ടണമെങ്കിലും വിളഞ്ഞ കായ തന്നെയാണ് നല്ലത്. നൂറ് കൂടുതലുള്ള കായയായ നേന്ത്രനാണ് എപ്പോഴും വറക്കാൻ ഉത്തമം.

Image Credit: Canva

ഒരേ കനത്തിൽ വട്ടത്തിൽ അരിഞ്ഞെടുക്കണം ചിപ്സിനുള്ള കായ. അരിഞ്ഞവ ഒരുപോലെ ഇരുന്നാൽ മാത്രമേ വറുക്കുമ്പോൾ കൃത്യമായി, ഒരുമിച്ച് പാകമായി കിട്ടുകയുള്ളൂ. നല്ലതു പോലെ കനം കുറച്ചരിഞ്ഞാൽ ചിപ്സ് ക്രിസ്പി ആയിരിക്കും.

Image Credit: Canva

അരിഞ്ഞ കായകൾ ഉപ്പ് കലക്കിയ വെള്ളത്തിൽ കുറച്ചു സമയമിട്ടു വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് കായയിലെ കറ പോകുന്നതിനു സഹായിക്കുമെന്ന് മാത്രമല്ല, വറുക്കുമ്പോൾ കായകൾ തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കുകയും ചെയ്യും.

Image Credit: Canva

നല്ലതു പോലെ മൂത്തു പാകമായ നേന്ത്രക്കായ തൊലി കളഞ്ഞു അരിഞ്ഞതിനു ശേഷം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തിൽ നാല് മുതൽ അഞ്ച് മിനിട്ടു വരെ ഇട്ടുവെയ്ക്കണം.

Image Credit: Canva

അടി കട്ടിയുള്ള വലിയ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് നല്ലതു പോലെ ചൂടായതിനു ശേഷം കുറേശ്ശേ അരിഞ്ഞ കായകൾ ഇട്ടുകൊടുത്തു വറുത്തു കോരാം. ചൂടാറിയതിനു ശേഷം ഒരു വായുകടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article