ചെമ്പരത്തി കൊണ്ട് രസം

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 23053d8d3329hg7pde66qht40j

വെളുത്തുള്ളിയും കുരുമുളകുമൊക്കെ ചതച്ചു ചേർത്ത രസം ചോറിന് സൂപ്പറാണ്. മറ്റൊരു കറിയില്ലെങ്കിലും ഇതുമാത്രം മതി.

Image Credit: Canva

ചെമ്പരത്തി പൂവ് വൃത്തിയാക്കി കഴുകി ഇതളുകൾ അടർത്തി അരിഞ്ഞെടുക്കാം.

Image Credit: Canva

ചുവന്നമുളകും മല്ലിയും കുരുമുളകും ജീരകവും വെളുത്തുള്ളിയും ഇഞ്ചിയും എല്ലാം നന്നായി ചതച്ചെടുക്കാം.

Image Credit: Canva

അതിലേക്ക് ആവശ്യത്തിനുള്ള മുളക്പൊടിയും മഞ്ഞപൊടിയും ഉപ്പും ചെറുതായി അരിഞ്ഞ തക്കാളിയും ചേർത്ത് നന്നായി ‍യോജിപ്പിക്കാം. അതിലേക്ക് വാളൻപുളിയും പിഴിഞ്ഞ് ചേർക്കാം.

Image Credit: Canva

ശേഷം ചട്ടിയിലേക്ക് ആവശ്യത്തിന് വെള്ളവും കായപ്പൊടിയും ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം. നന്നായി തിളച്ച് വരുമ്പോൾ അരിഞ്ഞ ചെമ്പരത്തി പൂവും ചേർത്ത് കൊടുക്കാം. ശേഷം നന്നായി ഇളക്കാം. തീ അണയ്ക്കാം.

Image Credit: Canva

മറ്റൊരു പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം. രുചിയൂറും ചെമ്പരത്തി രസം തയാ‌ർ.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article