പണ്ടൊക്കെ എല്ലാ വീടുകളുടെയും പറമ്പിന്‍റെ ഒരു മൂലയ്ക്ക് സമൃദ്ധമായി കായ്ച്ചു കുലച്ചു കിടന്നിരുന്ന ഒരു പപ്പായമരമെങ്കിലും ഉണ്ടായിരുന്നു.
കറിയായും തോരനായും പച്ചടിയായും അച്ചാറായും പഴുപ്പിച്ചുമൊക്കെ പപ്പായ അടുക്കളയിലെ വിഭവങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.
പുതിയ പച്ചക്കറികളുടെ വരവോടെ പപ്പായയുടെ സ്ഥാനം അല്‍പ്പം താഴേക്ക് പോയി. എന്നിരുന്നാലും ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ വളരെയേറെ മുന്നിലാണ് പപ്പായ, പ്രത്യേകിച്ച് പച്ചയ്ക്ക് കഴിക്കുമ്പോള്‍.പച്ച പപ്പായയുടെ ഗുണങ്ങള്‍
ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നിങ്ങനെ പല ദേശങ്ങളില്‍ പല പേരാണ് പപ്പായക്ക്.
വിറ്റാമിൻ എ, ബി, സി തുടങ്ങിയ അവശ്യ പോഷകങ്ങൾ പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ പ്രവർത്തനത്തിനും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റിൻ്റെ അളവ് സന്തുലിതമാക്കാനും സഹായിക്കുന്നു.
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കുന്നു. നാരുകളും വെള്ളവും ധാരാളം അടങ്ങിയതിനാല്‍ മലബന്ധം തടയാൻ സഹായിക്കുന്നു
പപ്പായയിലെ പപ്പെയ്ൻ, ചിമോപാപൈൻ എന്നീ രണ്ട് എൻസൈമുകൾ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുന്നു. കൂടാതെ, ആന്‍റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗങ്ങളിൽ നിന്നും ക്യാൻസറിൽ നിന്നും സംരക്ഷിക്കുമെന്ന് പഠനങ്ങൾ പറയുന്നു.