ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട.
പാചകത്തിന് പുറമേ കറുവപ്പട്ട അതിന്‍റെ ഔഷധ ഗുണങ്ങൾക്കും പേരുകേട്ടതാണ്.
കറുവപ്പട്ടയ്ക്ക് സിലോൺ കറുവപ്പട്ട, കാസിയ കറുവപ്പട്ട എന്നീ രണ്ട് പ്രധാന തരങ്ങളുണ്ട്.
'സിലോൺ കറുവപ്പട്ട' അഥവാ 'സിനമോമം വെറം' എന്നയിനം കറുവപ്പട്ട ഉയർന്ന ഗുണനിലവാരമുള്ളതായി കണക്കാക്കപ്പെടുന്നു,
ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്.
വിപണിയില്‍ വ്യാപകമായി കിട്ടുന്ന കറുവപ്പട്ട സിലോണ്‍ കറുവപ്പട്ടയെ അപേക്ഷിച്ച് കൂടുതല്‍ കട്ടിയുള്ളതായിരിക്കും.
സിലോണ്‍ കറുവപ്പട്ടയേക്കാള്‍ വില കുറവാണ് ഇവയ്ക്ക്