സ്ത്രീകൾക്കായുള്ള സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. കേന്ദ്രബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച ലഘു സമ്പാദ്യ പദ്ധതിയാണിത്. പോസ്റ്റ്‌ ഓഫീസ് /ബാങ്ക് വഴിചേരാം.

∙2 വര്‍ഷത്തേക്ക് 2 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ തുക. ബാങ്ക് എഫ്ഡികളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ നേട്ടം കിട്ടും. 2 വര്‍ഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ. നിക്ഷേപ തുക ഭാഗികമായി പിന്‍വലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല.

2025 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 10 വയസ്സ് മുതല്‍ പദ്ധതിയില്‍ അംഗമാകാം. 2 വര്‍ഷത്തേയ്ക്ക് സ്ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ പേരില്‍ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം

ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ നൽകുന്നുണ്ട്. എന്നാല്‍ ഈ പുതിയ പദ്ധതിയുടെ നികുതി ഘടന സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല