നിങ്ങളുടെ വായ്പാജീവിതം സുഗമമാക്കാൻ ക്രെഡിറ്റ് സ്കോർ കൂടിയേ തീരൂ...
ക്രെഡിറ്റ് സ്കോർ നൽകുന്ന ആ മൂന്നക്ക നമ്പർ നിങ്ങളുടെ വായ്പായോഗ്യതയാണ് കാണിക്കുന്നത്.
വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് വായ്പ നൽകണേോ വേണ്ടയോ എന്ന കാര്യം ബാങ്കുകൾ നിശ്ചയിക്കുന്നത്
വായ്പാ തിരിച്ചടവ് ചരിത്രം , എത്ര ക്രെഡിറ്റ് കാർഡുകൾ നിങ്ങൾ ഉപയോഗിക്കുന്നു, എത്ര വായ്പകൾ മാസം തിരിച്ചടയ്ക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ വായ്പ നൽകുന്ന കാര്യത്തിൽ ബാങ്കുകൾ കണക്കിലെടുക്കാറുണ്ട്. സിബിൽ, എക്സ്പീരിയൻ, ഇക്വിഫാക്സ്, ഹൈമാർക്ക് എന്നിവയാണ് ഇന്ത്യയിൽ ക്രെഡിറ്റ്സ്കോർ കണക്കാക്കുന്ന കമ്പനികൾ.
എത്രയാണ് നല്ല ക്രെഡിറ്റ്സ്കോർ? 300 മുതൽ 900 വരെയാണ് സ്കോർ കണക്കാക്കുന്നത്. ഇത് 750 നു മുകളിലാണെങ്കിൽ സ്കോർ നല്ലതാണെന്ന് കണക്കാക്കും
ഇത്രയും സ്കോർ ഉള്ളവർക്ക് വായ്പയ്ക്ക് അർഹതയുണ്ട് എന്നാണ് കാണിക്കുന്നത്.സ്കോർ കൂടുന്തോറും മികച്ച നിലയിൽ വായ്പ നേടുന്നതിനുള്ള നിങ്ങളുടെ വിലപേശൽ ശേഷി കൂടുന്നു.
ക്രെഡിറ്റ് സ്കോർ എപ്പോഴും ഒരേ പോലെ ആയിരിക്കില്ല. നിലവിൽ സ്കോർ കുറവാണെങ്കിലും അത് കൃത്യമായി തിരിച്ചടച്ച് സ്കോർ വർധിപ്പിക്കാനാകും.
നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിനുള്ള അടിസ്ഥാനകാര്യങ്ങളെ കുറിച്ച് ഒരു ധാരണയുള്ളത് ക്രെഡിറ്റ് നേടാനുള്ള ഒരു വ്യക്തിയുടെ കഴിവിനെയും അതുവഴി മെച്ചപ്പെട്ട ജീവിത നിലവാരത്തിനും സഹായിക്കും
ഒറ്റ ദിവസം കൊണ്ട് ഇതെല്ലാം ശരിയാക്കാമെന്ന് കരുതേണ്ട. ക്ഷമയോടെയുള്ള ആസൂത്രണവും കൃത്യമായ തിരിച്ചടവും ഒക്കെ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.