ചിങ്ങം പിറന്നതോടെ ആഘോഷങ്ങളുടെ കാലമാണ്. കൂടുതല്‍ പണം പൊടിയുന്ന സമയവും ഇതാണ്.
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാര്‍ഡുകളാണ് ഇത്തരത്തിൽ ഷോപ്പിങിന് കൂട്ട്. കാര്‍ഡിന്റെ ഉപയോഗത്തിനനുസരിച്ച് റിവാര്‍ഡ് പോയിന്റുകൾ നമുക്ക് ലഭിക്കും.
ഈ പോയിന്റുകള്‍ ഉപയോഗിച്ച് സൗജന്യ യാത്രകള്‍, ഹോട്ടല്‍ ബുക്കിങ്, പര്‍ച്ചേസുകള്‍ അടക്കം നടത്താം. എന്നാൽ റിവാര്‍ഡ് പോയിന്റില്‍ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്.
കാര്‍ഡ് ഉപയോഗിക്കുന്നതിനനുസരിച്ച് മാത്രമേ റിവാര്‍ഡ് പോയിന്റുകള്‍ ക്രെഡിറ്റ് ആകുകയുള്ളൂ. കൂടുതല്‍ ഉപയോഗം ഉള്ളവര്‍ക്കാണ് അധികം പോയിന്റ് ലഭിക്കുക.
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പരിശോധിച്ചാല്‍ ആവശ്യമുള്ള സമയത്ത് പണത്തിന് പകരം പോയിന്റ് നല്‍കാം.
ഇടയ്ക്ക് മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി പോയിന്റ് ചെക്ക് ചെയ്യണം.
ചില ധനകാര്യ സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങുമ്പോള്‍ വെല്‍കം റിവാര്‍ഡ് പോയിന്റുകള്‍ വാഗ്ദാനം ചെയ്യും.
ക്രെഡിറ്റ് കാര്‍ഡിലൂടെ 1500 റിവാര്‍ഡ് പോയിന്റുകള്‍ വരെ നേടാനാകും. കാര്‍ഡ് വാങ്ങി 90 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം
കുറേ പോയിന്റ് സൂക്ഷിച്ച് വെച്ചിട്ട് കാര്യമില്ല. നിശ്ചിത പോയിന്റ് ആകുമ്പോള്‍ പണം നല്‍കുന്നതിന് പകരം പോയിന്റ് നല്‍കി ഇടപാട് നടത്താം. പെട്രോള്‍ അടിക്കാം. ഗിഫ്റ്റ് വൗച്ചറുകളാക്കി മാറ്റാം.