നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അഥവാ നിര്‍മ്മിത ബുദ്ധി എന്ന എ.ഐ മയമാണിന്ന്.
ബിസിനസ് മേഖലയിലും നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകൾ അനന്തമാണ്.
എഐയുടെ സാധ്യത മനസ്സിലാക്കിയവര്‍ നിര്‍മ്മിത ബുദ്ധിയെ ബിസിനസുമായി ഒരുമിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്. ബിസിനസ് മേഖലയില്‍ നിര്‍മ്മിത ബുദ്ധിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.
വാട്സാപ്പുകളിലും വെബ്‌സൈറ്റുകളിലും തുടങ്ങി ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലൊക്കെ ചാറ്റ്‌ബോട്ടുകളാണ് ഉപഭോക്താക്കളുമായി സംവദിക്കുന്നത്
ഓണ്‍ലൈന്‍ ബാങ്കിങിൽ ഉപഭോക്താക്കളുടെ സങ്കീര്‍ണ്ണമായ അന്വേഷണങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും തല്‍സമയം ഉചിതമായ പ്രതികരണങ്ങള്‍ നല്‍കാനും ചാറ്റ്‌ബോട്ടുകള്‍ക്ക് കഴിയും. ഉപഭോക്താക്കളുടെ ഭാഷ സൂക്ഷ്മമായി മനസിലാക്കി, കൃത്യമായി വിശകലനം ചെയ്ത് പ്രതികരിക്കുന്ന ജോലികളൊക്കെ ചാറ്റ്‌ബോട്ടുകളാണ് ഫലപ്രദമായി ചെയ്യുന്നത്.
ഉപഭോക്താവ് എന്തു വാങ്ങുന്നു, എപ്പോള്‍ വാങ്ങുന്നു, എന്തിന് വാങ്ങുന്നു തുടങ്ങിയ വിവരങ്ങള്‍ വിശകലനം ചെയ്ത് ഭാവിയില്‍ വാങ്ങാന്‍ ഇടയുള്ള ഉത്പന്നങ്ങള്‍ സേവനങ്ങൾ ഇവ മുന്‍കൂട്ടി പ്രവചിക്കാം.
ചില്ലറ വ്യാപാരികള്‍ക്ക് സ്റ്റോക്കിന്റെ ആവശ്യമറിയാനും ഓവര്‍ സ്റ്റോക്ക്, സ്റ്റോക്ക് ഔട്ട് എന്നിവ കുറയ്ക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാം.
ക്രെഡിറ്റ് റിസ്‌ക് വിലയിരുത്തുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്താന്‍ കഴിയും, ഇതിലൂടെ വായ്പ നല്‍കുന്നതില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാം.
എ.ഐ പവര്‍ റോബോട്ടുകള്‍ക്ക് ഉയര്‍ന്ന കൃത്യതയോടെ ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യാനും മനുഷ്യര്‍ വരുത്തുന്ന തെറ്റുകള്‍ കുറയ്ക്കാനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും കഴിയും.
ലോജിസ്റ്റിക്‌സില്‍, ഡെലിവറി നടത്തേണ്ട റൂട്ടുകള്‍ കണ്ടെത്തി, അതിലൂടെ ഇന്ധന ചെലവും സമയവും ലാഭിക്കാനും കഴിയും.
ഷെഡ്യൂളിങ്, ഡാറ്റാ എന്‍ട്രി, റിപ്പോര്‍ട്ട് ജനറേഷന്‍ തുടങ്ങിയ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാനും ഇതിലൂടെ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും കഴിയും.