ഡിമാറ്റ് അക്കൗണ്ടുകള്‍ കുതിക്കുന്നു, രാജ്യത്തെ ഓഹരി നിക്ഷേപകർ 17 കോടി

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list bcumvt0ks5ipogt6b4vunll32

രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം റഷ്യ, ഇത്യോപ്യ, മെക്സിക്കോ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയെക്കാൾ കൂടുതലാണ്

Image Credit: Canva

ഡിമാറ്റ് അക്കൗണ്ട് തുറന്ന് ഓഹരിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം ബംഗ്ലദേശിന്റെ ജനസംഖ്യയുടെ അത്രയാണ്.

Image Credit: Canva

ഓഗസ്റ്റ് അവസാനം വരെ രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.11 കോടിയായി.

Image Credit: Canva

ഈ വർഷം ഇതുവരെ തുറന്നത് 3.18 കോടി ഡിമാറ്റ് അക്കൗണ്ടുകൾ. കഴിഞ്ഞ വർഷം ആകെ തുറന്ന അക്കൗണ്ടുകളെക്കാൾ കൂടുതലാണിത്.

Image Credit: Canva

ഇലക്ട്രോണിക് ഫോമിലുള്ള ഓഹരികൾ കൈവശം വയ്ക്കുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനും ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

Image Credit: Canva

കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം രാജ്യത്ത് തുറന്നത് 42.3 ലക്ഷം ഡിമാറ്റ് അക്കൗണ്ടുകളാണ്.

Image Credit: Canva

ഓഹരി വിപണിയിൽ വലിയ അനിശ്ചിതത്വങ്ങളുണ്ടായ ഓഗസ്റ്റിലും ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കൂടുന്നത് ഓഹരി നിക്ഷേപത്തിലേക്കിറങ്ങുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വൻവർധന കാണിക്കുന്നു.

Image Credit: Canva

ജൂലൈ മാസത്തിൽ 44.44 ലക്ഷം അക്കൗണ്ടുകളാണു തുടങ്ങിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 31 ലക്ഷം അക്കൗണ്ടുകളും തുറന്നു.

Image Credit: Canva

അക്കൗണ്ട് തുടങ്ങൽ ലളിതമായതും ഓഹരി നിക്ഷേപത്തെക്കുറിച്ച് കൂടുതൽ അറിവു ലഭിച്ചതും വിപണികളിൽ നിന്നു മികച്ച നേട്ടമുണ്ടാകുന്നതും ഇതിനു കാരണമാണ്.

Image Credit: Canva

നിക്ഷേപകർ ഒന്നിലേറെ അക്കൗണ്ടുകൾ കുടുംബാംഗങ്ങളുടെയും മറ്റും പേരിൽ തുടങ്ങുന്നുമുണ്ട്.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article