വരുന്നു 'പറക്കും' ടാക്സി

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 6lq1v9at5setpo9pb4t8pc0msp

റൺവേയില്ലാതെ നിന്നിടത്ത് നിന്ന് പറന്നുയരുന്ന ‘വിറ്റോൾ’ (VTOL- വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് എയർക്രാഫ്റ്റ്) കുഞ്ഞൻ വിമാനങ്ങൾക്ക് രാജ്യത്ത് അനുമതി നൽകാനുള്ള ഒരുക്കങ്ങൾ കേന്ദ്രം ആരംഭിച്ചു.

Image Credit: supernal.aero

‘വിറ്റോൾ’ വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ, ഇവയ്ക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനുമുള്ള ‘വെർട്ടിപോർട്ടുകൾ’ (Vertiport) എന്നിവ സംബന്ധിച്ച മാർഗരേഖകൾ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) പുറത്തിറക്കി.

Image Credit: supernal.aero

ഇലക്ട്രിക് ചാർജിങ് വഴി പ്രവർത്തിക്കുന്ന ‘ഇ–വിറ്റോൾ’ വിമാനങ്ങൾ ഉപയോഗിച്ച് 2026ൽ ഇന്ത്യയിൽ എയർ ടാക്സി നടപ്പാക്കാനായി ഇൻഡിഗോ എയർലൈൻസിന്റെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് എന്റർപ്രൈസസ് കഴിഞ്ഞ വർഷം ശ്രമം തുടങ്ങി.

Image Credit: supernal.aero

ഡൽഹിയിലെ കൊണാട്ട് പ്ലേസും ഹരിയാനയിലെ ഗുരുഗ്രാമും തമ്മിലുള്ള 27 കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിക്കാൻ ഏകദേശം ഒന്നരമണിക്കൂർ വരെയാകും. ‘വിറ്റോൾ’എയർ ടാക്സി വന്നാൽ വെറും 7 മിനിറ്റിൽ പറന്നെത്താം.

Image Credit: supernal.aero

ഡൽഹിക്ക് പുറമേ മുംബൈയിലും ബെംഗളൂരുവിലും എയർ ടാക്സി ആരംഭിക്കാൻ ഇന്റർഗ്ലോബിന് പദ്ധതിയുണ്ട്

Image Credit: supernal.aero

ദൂരം:

100 മൈൽ വരെ ഒറ്റയടിക്കു പറക്കാം. എന്നാൽ 20 മൈൽ ദൂരമുള്ള അടുപ്പിച്ചുള്ള യാത്രകൾക്ക് അഭികാമ്യം. മണിക്കൂറിൽ 150 മൈൽ വരെ വേഗത്തിൽ പറക്കാം. മണിക്കൂറുകൾ വേണ്ട യാത്രകൾക്ക് മിനിറ്റുകൾ മതി.

Image Credit: supernal.aero

യാത്രക്കാർ:

പൈലറ്റിനു പുറമേ 4 പേർക്ക് യാത്ര ചെയ്യാം. ഇവരുടെ ലഗേജും കൊണ്ടുപോകാം. മൊത്തത്തിൽ 500 കിലോയോളം ഭാരം വഹിക്കും. റോഡ് റൈഡ് ഷെയറിങ്ങിനോട് കിടപിടിക്കാവുന്ന നിരക്കിൽ സേവനം നൽകുമെന്ന് അവകാശവാദം.

Image Credit: supernal.aero

ബാറ്ററി:

6 ബാറ്ററി പാക്കുകൾ. ഒരോന്നും ഒരു ജോഡി ഇലക്ട്രിക് എൻജിനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. 20 മൈൽ ദൂരമുള്ള യാത്രകൾക്കിടെ ചാർജിങ്ങിനു 12 മിനിറ്റ് മതി.

Image Credit: supernal.aero
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article