കേന്ദ്രസർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി അടുത്ത വർഷം തുടങ്ങും.
വിരമിച്ചശേഷം, ഉറപ്പായ പെൻഷൻ എന്നതാണ് യുപിഎസിന്റെ പ്രധാന സവിശേഷത.
സംസ്ഥാന സർക്കാരിന് തങ്ങളുടെ ജീവനക്കാർക്കുവേണ്ടി യുപിഎസ് തിരഞ്ഞെടുക്കാം.
25 വർഷത്തെ സർക്കാർ സേവനമുള്ളവർക്ക് വിരമിക്കലിന് മുൻപത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം യു പി എസിൽ പെൻഷനായി ലഭിക്കും.
കുറഞ്ഞത് 10 വർഷത്തെ സേവനം വേണം. അത്രയും വർഷത്തെ സേവനത്തിന് ശേഷം കുറഞ്ഞ പ്രതിമാസ പെൻഷൻ 10,000 രൂപയായിരിക്കും.
പെൻഷൻ ലഭിക്കുന്നയാളുടെ മരണ ശേഷം, കുടുംബത്തിന്, ലഭിച്ചുകൊണ്ടിരുന്ന പെൻഷന്റെ 60 ശതമാനം ലഭിക്കും.
പണപ്പെരുപ്പ സൂചികയ്ക്കനുസരിച്ച് ഡിയർനസ് റിലീഫ് നല്കികൊണ്ടിരിക്കും.
ഗ്രാറ്റുവിറ്റി വിരമിക്കലിനോട് അനുബന്ധിച്ച് നൽകും.
മെച്ചങ്ങൾ ഉണ്ടെങ്കിലും ഇതുവരെ അടച്ച എൻ പി എസ് തുക തന്നെയാണോ യു പി എസിലേക്ക് മാറ്റുക എന്ന കാര്യത്തിൽ വ്യക്തതയില്ല.