എല്ലാ മാസവും നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ കുറെ മാറ്റങ്ങൾ വരാറുണ്ട്. ഒക്ടോബർ ഒന്ന് മുതലുള്ള മാറ്റങ്ങളെക്കുറിച്ച് കൂടുതലറിയാം.
ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിയ്ക്കും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ടുകൾക്കുമായി സർക്കാർ പുതിയ നിയമങ്ങൾ നടപ്പിലാക്കി. ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകൾക്ക് മൊറട്ടോറിയത്തിന്റെയും കാത്തിരിപ്പ് കാലാവധിയുടെയും ആനുകൂല്യം ലഭിക്കും.
വായ്പയെടുക്കുമ്പോൾ മറഞ്ഞിരിക്കുന്ന പല ചാർജുകളും ഉപഭോക്താവിന്റെ മേൽ അടിച്ചേൽപ്പിക്കാറുണ്ട്. പലിശ നിരക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ ആർബിഐ ബാങ്കുകളോട് നിർദ്ദേശിച്ചു. കടം വാങ്ങുന്നവർക്ക് മനസ്സിലാകുന്ന ഭാഷയിലാണ് എഴുതേണ്ടത്
സ്റ്റാറ്റസ് വെളിപ്പെടുത്താതെ പിപിഎഫ് അക്കൗണ്ടുകളിൽ നിക്ഷേപം നടത്തുന്ന എൻആർഐകൾക്ക് ഇനി മുതൽ പ്രവാസി ഇന്ത്യക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ല. ഒക്ടോബർ 1 മുതൽ ഈ അക്കൗണ്ടിന് പലിശ ലഭിക്കില്ല.
ഉയർന്ന മൂല്യമുള്ള വ്യക്തികൾക്കുള്ള (HNI) പ്രീമിയം കാർഡായ HDFC ഇൻഫിനിയ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഒക്‌ടോബർ 1 മുതൽ റിവാർഡ് റിഡീംഷനിൽ നിയന്ത്രണങ്ങൾ വരും.
പ്രീമിയം അടയ്‌ക്കാൻ കഴിയാതെ പോളിസി ഉപേക്ഷിക്കുന്നവരുടെ സറണ്ടർ മൂല്യത്തിൽ ലഭിക്കുന്ന തുകകൾ വർദ്ധിക്കും. ആദ്യ വർഷത്തിൽ അവസാനിപ്പിച്ച പോളിസി ഉടമകൾക്ക് മുഴുവൻ പ്രീമിയവും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇനി ഭാഗികമായ റീഫണ്ട് ലഭിക്കും.
മ്യൂച്വൽ ഫണ്ട് യൂണിറ്റ് റീപർച്ചേസിൽ 20 ശതമാനം ടിഡിഎസ് ഒഴിവാക്കി. ഇത് നിക്ഷേപകരുടെ നികുതി ഭാരം ലഘൂകരിക്കുന്നതിനുള്ള ചുവടുവെപ്പാണ്.നികുതി തർക്കങ്ങൾ പരിഹരിക്കുന്നതിനും വ്യവഹാരവും അനുബന്ധ ചെലവുകളും കുറയ്ക്കുന്നതിനുമായി CBDT വിവാദ് സേ വിശ്വാസ് സ്‌കീം പ്രഖ്യാപിച്ചു.
. നികുതി ബാധ്യത കമ്പനികളിൽ നിന്ന് ഓഹരി ഉടമകളിലേക്ക് മാറുന്ന പുതിയ ബൈബാക്ക് ടാക്സ് ഘടന നിലവിൽ വരുന്നു. നികുതി ഭാരം വഹിക്കേണ്ട ഓഹരി ഉടമകളെയാണ് മാറ്റം ബാധിക്കുന്നത്
ഒക്ടോബർ 1-നോ ശേഷമോ പ്രഖ്യാപിച്ച എല്ലാ ബോണസ് ഇഷ്യൂകളും റെക്കോർഡ് തീയതി മുതൽ രണ്ട് ദിവസത്തിനുള്ളിൽ ട്രേഡിങ്ങിന് ലഭ്യമാക്കും