ആറ് വർഷത്തിനുള്ളിൽ പകുതിയോളം സ്ത്രീകളും വിവാഹം വേണ്ടെന്ന് വെക്കും; കാരണം അറിയാം

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 5sanpj2e6294fqjhef6l4bi6bl

സാമൂഹ്യമായും തൊഴില്‍പരമായും വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. കുടുംബ ഉത്തരവാദിത്തങ്ങൾക്ക് മുകളിൽ തൊഴിലിനെ കാണുന്ന സ്ത്രീകളുടെ എണ്ണമേറുകയാണ്.

Image Credit: Canva

മോർഗൻ സ്റ്റാൻലിയുടെ സർവേ പ്രകാരം 2030 ആകുമ്പോഴേക്കും അവിവാഹിതരായ സ്ത്രീകളുടെ എണ്ണം കുത്തനെ കൂടും.

Image Credit: Canva

25-44 പ്രായപരിധിയിലുള്ള ഏകദേശം 45 ശതമാനം സ്ത്രീകളും കുട്ടികളില്ലാത്തവരും അവിവാഹിതരുമാകുമെന്ന് സർവേ വ്യക്തമാക്കുന്നു.

Image Credit: Canva

സ്ത്രീകൾ മുൻകാലങ്ങളെ അപേക്ഷിച്ച് തങ്ങളുടെ വ്യക്തിത്വ വികസനത്തിനും കരിയറിനും മുൻഗണന നൽകുന്നതാണ് ഈ മാറ്റത്തിന് കാരണം.

Image Credit: Canva

അവിവാഹിതരായി തുടരുന്നത് ആകർഷകമാണെന്ന് കേരളത്തിൽ പോലും യുവതലമുറ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന കാര്യം ഇവിടെ കൂട്ടി വായിക്കാം.

Image Credit: Canva

കുട്ടികളെ വളർത്താനുള്ള ചെലവും, അധ്വാനവും മൂലമാണ് പല യുവതികളും വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിക്കുന്ന ഒരു കാര്യം. കുട്ടിയുണ്ടായാൽ ജോലി വിടേണ്ടി വരുമെന്ന പേടിയുമുണ്ട്

Image Credit: Canva

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും, കൊലപാതകങ്ങളും, ആത്മഹത്യകളും, മരണങ്ങളും പെൺകുട്ടികളെ പേടിപ്പിക്കുന്നുണ്ട്. കല്യാണം തടവറയാണ് എന്ന ചിന്തയേറുന്നു.

Image Credit: Canva

സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നത് മൂലം സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സ്ത്രീകൾക്ക് കൂടുതൽ പിന്തുണ ലഭിക്കും.

Image Credit: Canva

കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ആഗോളതലത്തിൽ തന്നെ സ്ത്രീകളുടെ മനോഭാവത്തിൽ മാറ്റം വരുന്നു എന്നതായി പല സർവേകള്‍.

Image Credit: Canva

ഭർത്താവ്, മക്കൾ എന്ന ചിന്തയ്ക്കപ്പുറം ലോകമുണ്ടെന്ന തിരിച്ചറിവിലേക്ക് സ്ത്രീകൾ എത്തുന്നത് തൊഴിൽ സംസ്കാരത്തിലും സമ്പദ് വ്യവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് മോർഗൻ സ്റ്റാൻലി സർവേ അടിവരയിടുന്നു.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article