വായ്പ എടുക്കുന്നവർ നിരവധിയാണ്. എന്നാൽ, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടാണോ വായ്പ?
ശരിയായ ആലോചനകളില്ലാതെ വായ്പ എടുത്താൽ അതു വലിയ പ്രതിസന്ധിയിലേക്കാകും നയിക്കുക
എത്ര തുകയാണ് വേണ്ടതെന്ന് കണക്കാക്കുക. ആവശ്യത്തിന് വായ്പ കിട്ടിയില്ലെങ്കിൽ വീണ്ടും കടം വാങ്ങേണ്ടി വരും.
വായ്പാത്തുക ആവശ്യത്തിലും അധികമായാൽ, ഉയർന്ന ഇഎംഐ ബാധ്യതയിലേക്കും നയിച്ചേക്കാം.
ആവശ്യമായ രേഖകൾ നേരത്തെ ഉറപ്പാക്കി വയ്ക്കുക. ഇത് വായ്പാ ലഭ്യത എളുപ്പത്തിലും വേഗത്തിലുമാക്കാൻ സഹായിക്കും.
ഇഎംഐ ഏത് തീയതിയിൽ തിരിച്ചടയ്ക്കാം, എത്രകാലം കൊണ്ട് വായ്പ വീട്ടാം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.
കൃത്യമായി തിരിച്ചടയ്ക്കുക. ഇഎംഐയിൽ കാലതാമസമോ വീഴ്ചയോ അരുത്. അത് ക്രെഡിറ്റ് സ്കോർ കുറയാൻ ഇടയാക്കും.