കുട്ടികൾക്ക് പാൻ കാർഡ് വേണം. എന്തു കൊണ്ട്?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 2t2b6i4kev9j8007flalj11l4f

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ നിക്ഷേപിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, പാൻ കാർഡ് നിർബന്ധമാണ്.

Image Credit: Canva

മൈനർ പാൻ കാർഡിനായി അപേക്ഷിക്കുന്നതിലൂടെ മാതാപിതാക്കൾക്ക് ചെറുപ്പത്തിലേ കുട്ടിയുടെ സാമ്പത്തിക ഐഡന്റിറ്റി സ്ഥാപിക്കാനും ഭാവിയിലെ ഇടപാടുകള്‍ ലളിതമാക്കാനും കഴിയും

Image Credit: Canva

പാൻ കാർഡ് ഉണ്ടെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ സാമ്പത്തിക ഉൽപ്പന്നങ്ങളിലോ വസ്തുവകകളിലോ നോമിനിയാക്കാം. ഇടപാടുകളിൽ പേര് റജിസ്റ്റർ ചെയ്യാൻ എളുപ്പമാണ്. ഇത് നിയമപരമായ അവകാശമുണ്ടെന്ന് ഉറപ്പാക്കുന്നു

Image Credit: Canva

നിക്ഷേപങ്ങളിൽ നിന്നുള്ള കുട്ടികളുടെ വരുമാനം മാതാപിതാക്കളുടെ വരുമാനവുമായി കൂട്ടിച്ചേർക്കുകയും നികുതി നൽകേണ്ടിവരികയും ചെയ്യുമ്പോൾ മൈനർ പാൻ കാർഡ് ആവശ്യമാണ്

Image Credit: Canva

കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങണമെങ്കിൽ പാൻ കാർഡ് വേണം.

Image Credit: Canva

18 വയസ്സാകുന്നത് വരെ ഓഹരികൾ വിൽക്കാൻ സാധിക്കില്ലെങ്കിലും, അവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികളോ, മ്യൂച്ചൽ ഫണ്ടുകളോ, ഇ ടി എഫുകളോ വാങ്ങിച്ചു നിക്ഷേപം വളർത്താൻ സാധിക്കും.

Image Credit: Canva

മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും ഓഹരികൾ കുട്ടികളുടെ അക്കൗണ്ടിലേക്ക് ഗിഫ്റ്റ് നൽകാനുള്ള സൗകര്യവും ഉണ്ട്.

Image Credit: Canva

18 വയസ് പൂർത്തിയായി കഴിഞ്ഞാൽ കുട്ടികൾക്ക് മാതാപിതാക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചതിൽ നിന്ന് മാറി സ്വന്തമായി ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കാം.

Image Credit: Canva

ജോലി കിട്ടിയ ഉടൻ തന്നെ സ്വന്തമായി ഓഹരികൾ വാങ്ങാനോ, വിൽക്കാനോ, മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചു തുടങ്ങാനോ ഇത് സഹായിക്കും.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article