എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വാര്‍ധക്യകാലത്ത് സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ല, നികുതി ഇളവുകളും നൽകും.
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് (ഇപിഎസ്) കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ ആവശ്യമാണ്.
10 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉപഭോക്താവിന് 58 വയസ് തികയണം. 50 വയസ് മുതല്‍ പിന്‍വലിക്കാനും കഴിയും
പെന്‍ഷന്‍ രണ്ട് വര്‍ഷത്തേക്ക് (60 വയസ് വരെ) മാറ്റിവയ്ക്കാം, പിന്നീട് ഓരോ വര്‍ഷവും 4% അധിക നിരക്കില്‍ പെന്‍ഷന്‍.
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്ക് (ഇപിഎസ്) സംഭാവന ചെയ്ത അംഗങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങളിലൂടെ സ്ഥിരവരുമാനം.
ഇപിഎസ് 95-ന് കീഴില്‍ വിവിധ തരം പെന്‍ഷനുകളുണ്ട്. നിങ്ങള്‍ ഇതില്‍ ഏത് തരം ഉപഭോക്താവാണെന്ന് നോക്കാം.
10 വര്‍ഷമോ അതില്‍ കൂടുതലോ സേവനം അനുഷ്ഠിക്കുകയും 58 വയസ്സ് തികയുമ്പോള്‍ വിരമിക്കുകയും ചെയ്താല്‍ സൂപ്പര്‍അനുവേഷന്‍ പെന്‍ഷന്‍ കിട്ടും.
10 വര്‍ഷമോ അതില്‍ കൂടുതലോ സേവനം നല്‍കുകയും വിരമിക്കുകയോ അല്ലെങ്കില്‍ 58 വയസിന് മുമ്പ് ജോലി അവസാനിപ്പിക്കുകയോ ചെയ്താല്‍ നേരത്തെയുള്ള പെന്‍ഷന്‍ കിട്ടും.
സേവനത്തിനിടയില്‍ സ്ഥിരമായും പൂര്‍ണമായും അംഗവൈകല്യം സംഭവിക്കുന്ന അംഗങ്ങള്‍ക്ക് വികലാംഗ പെന്‍ഷന്‍.
മരണപ്പെട്ട ഇപിഎഫ്ഒ അംഗത്തിന്റെ ജീവിച്ചിരിക്കുന്ന പങ്കാളിക്ക് പ്രതിമാസ വിധവ പെന്‍ഷന്‍ നല്‍കുന്നു.
മരണപ്പെട്ട ഇപിഎഫ്ഒ അംഗത്തിന്റെ രണ്ട് കുട്ടികള്‍ക്ക് ഒരേസമയം സാമ്പത്തിക സഹായം. ഓരോ കുട്ടിക്കും 25 വയസ് വരെ പ്രതിമാസ പെന്‍ഷന്‍
മരണപ്പെട്ട അംഗങ്ങളുടെ പങ്കാളി ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ മക്കള്‍ക്ക് അനാഥ പെന്‍ഷന്‍.
പങ്കാളിയോ കുട്ടികളോ ഇല്ലാത്ത ഇപിഎഫ്ഒ അംഗം മരണപ്പെട്ടാല്‍ ഗുണഭോക്താവിന് നോമിനി പെന്‍ഷന്‍ ലഭിക്കും.