ദീപാവലി ദിനത്തിൽ നടക്കുന്ന മുഹൂർത്ത വ്യാപാരം വ്യാപാരത്തിനുള്ള ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു.
ഈ സമയത്ത് നടത്തുന്ന വ്യാപാരം വർഷം മുഴുവനും സമൃദ്ധിയിലേക്ക് നയിക്കുമെന്നാണ് വിശ്വാസം.
ധൻതേരസ് ദിനത്തിൽ പലരും വീടോ, സ്ഥലമോ വാങ്ങുന്നു. ഈ ദിവസം എന്തു വാങ്ങിയാലും സമ്പാദ്യം വളരുമെന്ന വിശ്വാസമാണ് കാരണം.
ദീപാവലി സമയത്ത് നിക്ഷേപിക്കാനുള്ള ഏറ്റവും ജനപ്രിയ ഓപ്ഷനുകളാണ് സ്വർണ്ണവും വെള്ളിയും. സ്ത്രീകൾ ആഭരണങ്ങൾ കൂടുതൽ വാങ്ങുന്നു.
സ്വർണ്ണ ബാറുകളിലോ നാണയങ്ങളിലോ നിക്ഷേപിക്കാനും ദീപാവലി ദിവസങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ഗോൾഡ് ഇഎഫ്ടികൾ, ഇ ഗോൾഡ് തുടങ്ങിയവയ്ക്കും ഈ സമയത്ത് ഡിമാൻഡേറും.
പല നിക്ഷേപകരും വ്യാപാരികളും ദീപാവലി ദിവസം ഓഹരികൾ വാങ്ങുകയും കുട്ടികളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും പേരിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇവ സാധാരണയായി വിൽക്കുകയില്ല.
ദീർഘകാല നിക്ഷേപങ്ങളായി മാറ്റാനാണ് ദീപാവലി സമയങ്ങളിൽ നിക്ഷേപം നടത്തുന്നത്.
ഓഹരികളാണ് കൂടുതൽ വാങ്ങുന്നതെങ്കിലും, ദീപാവലി ദിനത്തിലെ ട്രേഡിങ് സെഷനിൽ കമ്മോഡിറ്റികളിലും നിക്ഷേപിക്കാറുണ്ട്
ഈ ദീപാവലിക്ക് ഫണ്ടുകളാണ് നിക്ഷേപിക്കാനുള്ള മറ്റൊരു ഓപ്ഷൻ പ്രാരംഭ പബ്ലിക് ഓഫറുകളുടെ രൂപത്തിലാണിത്. അതുകൊണ്ടാണ് ദീപാവലിയോട് അനുബന്ധിച്ച് ഐ പി ഒ പ്രളയം ഇന്ത്യയിൽ ഉണ്ടാകുന്നത്.
കമ്പനികൾ ജീവനക്കാർക്ക് ദീപാവലിക്ക് ബോണസ് നൽകാറുണ്ട്.
ചുരുക്കി പറഞ്ഞാൽ ദീപാവലി ആഘോഷങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഉണർവ് നൽകുന്നു.