ഷോപ്പിങിനിടയിൽ പല ഉപഭോക്താക്കളും സുരക്ഷാ നിര്‍ദേശങ്ങൾ അവഗണിക്കും.
വലിയ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളുമാണ് അത് വിളിച്ചുവരുത്തുക.
കൂടുതൽ സുരക്ഷിതമായി ഇടപാട് നടത്താൻ നിർദേശമൊരുക്കുകയാണ് എൻപിസിഐ.
പെട്ടെന്നുള്ള ഓഫറുകളും കിഴിവുകളും ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും.
വാങ്ങാനുള്ള തിരക്കിൽ ഇടപാട് പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യത പലപ്പോഴും അവഗണിക്കും.
പരിചയമില്ലാത്ത കച്ചവടക്കാരിൽ നിന്നും വെബ്സൈറ്റിൽ നിന്നും ഉൽപ്പന്നം വാങ്ങുന്നതിന് മുൻപ് മതിയായ അന്വേഷണം നടത്തുക
ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ അമിതമായി വ്യക്തിഗത വിവരങ്ങൾ കൈമാറരുത്. ഇത് ഡാറ്റ മോഷണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
സാമ്പത്തിക വിവരങ്ങൾ ഹാക്കർമാർക്ക് അനായാസം ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഷോപ്പിങ് മാളുകളിലും പൊതുഇടങ്ങളിലുമുള്ള സുരക്ഷിതമല്ലാത്ത ഓപ്പൺ വൈ-ഫൈ ഉപയോഗിക്കരുത്.
വലിയ തോതിൽ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഫിഷിങ് തട്ടിപ്പുകൾക്കുള്ള സാധ്യത കൂടുതലാണ്.
പേയ്മെൻറ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും രണ്ട് തവണ പരിശോധിക്കണം.
അക്കൗണ്ടുകൾക്ക് എളുപ്പമുള്ളതോ ഡിഫാൾട്ടായി വരുന്നതോ ആയ പാസ് വേഡുകൾ ഉപയോഗിക്കരുത്.
ഹാക്കർമാരിൽ നിന്നും രക്ഷ തേടുന്നതിനായി ഓരോ അക്കൗണ്ടിനും ശക്തവും വ്യത്യസ്തവുമായ പാസ് വേഡുകൾ