ഒക്ടോബർ മുതൽ 25 ലക്ഷത്തിലധികം രൂപയുള്ള വായ്പ മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാൽ പ്രത്യേക പരിശോധന നടത്തണമെന്ന് ആർബിഐ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
90 ദിവസം പലിശയോ മുതലോ അടച്ചിട്ടില്ലെങ്കിൽ ആ വായ്പ കിട്ടാക്കടം (എൻപിഎ) ആകും.
25 ലക്ഷത്തിലധികമുള്ള ഏതു വായ്പയും എൻപിഎ ആയാൽ കർശന നടപടി വേണം.
മനപ്പൂർവാണ് തിരിച്ചടയ്ക്കാത്തത് എന്നു കണ്ടെത്തിയാൽ വായ്പയെടുത്തയാളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണം.
പണം തിരിച്ചടച്ച് പട്ടികയിൽ നിന്ന് ഒഴിവായാലും ഒരു വർഷത്തിനുശേഷമേ അടുത്ത വായ്പ നൽകാവൂ.
വൻതുക പലയിടത്തു നിന്നെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നവർക്ക് തടയിടാനാണ് ആർബിഐയുടെ ഈ നീക്കം.
എന്നാൽ വീടുവയ്ക്കാനും ചെറിയ സംരംഭം തുടങ്ങാനും കുറഞ്ഞത് 25 ലക്ഷം രൂപ വായ്പ വേണ്ടി വരും. പലർക്കും മൂന്നു മാസമൊക്കെ തിരിച്ചടവ് മുടങ്ങാറുമുണ്ട്.
അങ്ങനെ വായ്പ എൻപിഎ ആയാൽ ചിലപ്പോഴെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കി തിരിച്ചടവ് കിറുകൃത്യമാക്കുക.
കാരണം തിരിച്ചടവുശേഷി വിലയിരുത്തിയാണ് വായ്പ അനുവദിക്കുക.
കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ മനപ്പൂർവമായ വീഴ്ചയായി വിലയിരുത്തി നടപടി എടുക്കാനുള്ള സാധ്യത കൂടുതലാണ്