നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി, വായ്പാ യോഗ്യത പ്രതിഫലിപ്പിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍.
ക്രെഡിറ്റ് സ്‌കോര്‍ 300 നും 900 നും ഇടയിലായിരിക്കും. ഉയര്‍ന്ന സ്‌കോര്‍ സാമ്പത്തിക ഉത്തരവാദിത്തത്തെ സൂചിപ്പിക്കുന്നു.
തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് വിനിയോഗം, തിരിച്ചടവ് തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് ട്രാന്‍സ് യൂണിയന്‍ CIBIL, CRIF High Mark, Equifax, Experian തുടങ്ങിയ ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്.
വ്യക്തിഗത വായ്പയുടെ സുഗമമായ അംഗീകാരത്തിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ വേണം. കൃത്യസമയത്ത് തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവ് വായ്പ നല്‍കുന്നവര്‍ക്ക് വിശ്വാസമേകും.
ഇതിനായി കൃത്യസമയത്ത് ബില്ലുകള്‍ അടയ്ക്കുക. നിങ്ങളുടെ ലോണ്‍ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും നിശ്ചിത തീയതിക്ക് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
കടത്തിന്റെ കുടിശിക കുറയ്ക്കുക. നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള കടങ്ങള്‍ അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ കഴിയുന്നത്ര താഴ്ത്തുക.
പിശകുകള്‍ അല്ലെങ്കില്‍ പൊരുത്തക്കേടുകള്‍ ഒഴിവാക്കാനായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത് ആരോഗ്യകരമായ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ സഹായിക്കും.
റിപ്പോര്‍ട്ടില്‍ പിശകുകള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സ്‌കോറിന് പ്രശ്നമായേക്കും.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയധികം വായ്പകള്‍ക്കോ, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കോ അപേക്ഷിക്കുന്നത് ഒഴിവാക്കുക.
ഒന്നിലധികം അന്വേഷണങ്ങള്‍ നടത്തിയാൽ നിങ്ങളുടെ സ്‌കോര്‍ കുറയും.
പേഴ്‌സണല്‍ ലോണ്‍ അപ്രൂവലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കണമെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നത് പ്രധാനമാണ്.