സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കണ്ണടച്ചു എടുക്കാവുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍.
മെഡിക്കല്‍ ബില്ലുകള്‍ മുതല്‍ വീട് പുതുക്കിപ്പണിയുന്നത് വരെയുള്ള ചെലവുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
ശരിയായ പേഴ്‌സണല്‍ വായ്പ തിരഞ്ഞെടുക്കുന്നതിന് ചില കാര്യങ്ങള്‍ ആവശ്യമാണ്.
വായ്പ എടുക്കുന്നതിന് മുമ്പ് പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുക. ഈ വായ്പകളുടെ പലിശ നിരക്കിൽ ബാങ്കുകള്‍ക്കിടയില്‍ കാര്യമായ വ്യത്യാസമുണ്ടാകാം.
ആവശ്യങ്ങള്‍ വിലയിരുത്തുകയും മുന്‍ഗണന നല്‍കുകയും ചെയ്യുക. കാരണം വ്യക്തിഗത വായ്പകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.
ക്രെഡിറ്റ് ചരിത്രം പരിശോധിക്കുക. നല്ല ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്നത് പെട്ടെന്ന് വായ്പ ലഭിക്കാന്‍ വഴിയൊരുക്കും.
തിരിച്ചടവ് കഴിവ് വിലയിരുത്തുക. വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് സ്വന്തം സാമ്പത്തിക സ്ഥിതി വിലയിരുത്തുക.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടാതെ പ്രതിമാസ തിരിച്ചടവ് കൈകാര്യം ചെയ്യാന്‍ മതിയായ വരുമാനം ഉണ്ടെന്ന് ഉറപ്പാക്കുക.
വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രതിമാസ തിരിച്ചടവുകളെ കുറിച്ചറിയാന്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.
യോഗ്യത പരിശോധിക്കുക. വായ്പാ യോഗ്യത പരിശോധിക്കാന്‍ ബാങ്കിന്റെ വെബ്സൈറ്റോ ശാഖയോ സന്ദര്‍ശിക്കുക.