സ്വർണത്തിന് തിളക്കമേറിയ വർഷമായിരുന്നു 2024. എന്തുകൊണ്ടാണ് 2024 'സ്വർണ വർഷം' ആയത്?
സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങളുൾപ്പടെ കുറെയേറെ കാര്യങ്ങൾ ഒരുമിച്ച് സംഭവിച്ചതായിരുന്നു 2024ൽ സ്വർണം പിടികിട്ടാതെ ഉയരാൻ കാരണമായത്.
റഷ്യ യുക്രെയ്ൻ സംഘർഷംകാരണം പേടിക്കാതെ നിക്ഷേപിക്കാവുന്ന ആസ്തി' എന്ന സിദ്ധാന്തം ശരിയാണെന്ന് സ്വർണം വീണ്ടും തെളിയിച്ചു.
യുദ്ധം, ക്ഷാമം, സാമ്പത്തിക അസ്ഥിര അന്തരീക്ഷം എന്നിവ അതിജീവിക്കാൻ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ വ്യക്തികളും ധനകാര്യ സ്ഥാപനങ്ങളും കേന്ദ്ര ബാങ്കുകളും ശ്രദ്ധിച്ചു.
ഫെഡ് പലിശ നിരക്കു കുറയ്ക്കുമ്പോൾ സാധാരണയായി സ്വർണം ശക്തി പ്രാപിക്കാറുണ്ട്.
കേന്ദ്ര ബാങ്കുകൾ കണ്ണും പൂട്ടി സ്വർണം വാങ്ങി കൂട്ടിയ വർഷമായിരുന്നു 2024. ഇന്ത്യയുടെ റിസർവ് ബാങ്ക് എല്ലാ മാസവും സ്വർണം സ്ഥിരമായി വാങ്ങിയിരുന്നു.
സ്വർണ ഖനനത്തിൽ അടുത്ത വർഷങ്ങളിൽ കുറവ് ഉണ്ടാകും എന്ന ആശങ്കയും വാങ്ങി കൂട്ടലിനു പുറകിൽ ഉണ്ടായിരുന്നു.
സാമ്പത്തിക മാന്ദ്യം, ഓഹരിയിടിവ്, ദുർബലമായ പ്രോപ്പർട്ടി മാർക്കറ്റ് എന്നിവ കാരണം ചൈനക്കാർക്ക് സ്വർണം ആകർഷകമായ ആസ്തിയായി മാറി. ചൈനയുടെ ഈ വാങ്ങലാണ് രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വില ഉയർത്തി.
ആഭരണങ്ങൾ വാങ്ങലും, സ്വർണ നിക്ഷേപവും ഇനിയും ഇന്ത്യയിൽ തുടരുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്.
സാധാരണക്കാർക്ക് സ്വർണം അല്ലാതെ മറ്റ് നിക്ഷേപ മാർഗങ്ങൾ അത്ര അറിയാത്തതാണ് സ്വർണത്തിലേക്ക് പണമൊഴുക്കാനുള്ള കാരണം.
ഖനികളിൽ നിന്നുള്ള സ്വര്‍ണ ഉൽപ്പാദനം പരിമിതമാണ്. നിലവിലുള്ള കരുതൽ ശേഖരം തീരുന്നു എന്ന സൂചനയുമുണ്ട്. പുതിയ സ്വർണ ഖനികളിൽ വൻ നിക്ഷേപങ്ങളില്ല.
ഇസ്രായേൽ ഹമാസ് സംഘർഷം തുടരുന്നതും, റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിക്കാത്തതും, പണപ്പെരുപ്പം മെരുങ്ങാത്തതും സ്വർണത്തിന്റെ തിളക്കം വരും വർഷങ്ങളിൽ വർധിപ്പിക്കും.