കിലിയൻ എംബപെയെ ടീമിലെത്തിക്കാനുള്ള അൽ ഹിലാലിന്റെ ശ്രമങ്ങള്‍ക്കു വൻ തിരിച്ചടി.
അൽ ഹിലാലിന്റെ ഉദ്യോഗസ്ഥരെ കാണാൻ പോലും എംബപെ കൂട്ടാക്കിയില്ലെന്നാണു വിവരം
എംബപെയുമായി ചർച്ച നടത്താൻ അൽ ഹിലാൽ പ്രതിനിധികൾ കഴിഞ്ഞ ദിവസം പാരിസിലെത്തിയിരുന്നു
ഇവരോട് ഒരു ചർച്ചയ്ക്കുമില്ലെന്ന് എംബപെ അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ
70 കോടി യൂറോ (ഏകദേശം 6346 കോടി രൂപ) വാർഷിക പ്രതിഫലം അൽ ഹിലാൽ ഓഫർ ചെയ്തിരുന്നു