പകരം വയ്ക്കാനാകാത്ത സാങ്കേതിക മികവും സർഗാത്മകതയും ചേർത്ത് 19–ാം ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ ചൈന ഒരുക്കിയത് അതിമനോഹരമായ ദൃശ്യവിരുന്ന്
ചൈനയുടെ തനിമയും സാങ്കേതികവിദ്യയുടെ പെരുമയും വിളിച്ചോതിയ ആഘോഷം ഗെയിംസിന്റെ തുടക്കം പ്രൗഢമാക്കി.
പ്രാദേശിക സമയം രാത്രി എട്ടിന് ആരംഭിച്ച ചടങ്ങ് 2 മണിക്കൂർ നീണ്ടു.
ചൈനയുടെ ഒളിംപിക്സ് നീന്തൽ ചാംപ്യൻ വാങ് ഷൊന്നും എഐ സാങ്കേതിക വിദ്യയിലൊരുക്കിയ ഡിജിറ്റൽ മനുഷ്യനും ചേർന്ന് ഗെയിംസിന്റെ ദീപം തെളിച്ചത് ലോക കായികമേളകളുടെ ചരിത്രത്തിലെ അപൂർവ കാഴ്ചയായി.
ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ് ഗെയിംസിന്റെ തുടക്കം പ്രഖ്യാപിച്ചു.
മാർച്ച് പാസ്റ്റിൽ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ബോക്സർ ലവ്‌ലിന ബോർഗോഹെയ്നും ഇന്ത്യയുടെ പതാകാവാഹകരായി.
ഗെയിംസ് ഒക്ടോബർ 8ന് സമാപിക്കും.