എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മിച്ചൽ സ്റ്റാർക്കിന്റെ ഗംഭീര തിരിച്ചുവരവ്.
24.7 കോടിയെന്ന റെക്കോർഡ് തുകയ്ക്കാണ് മിച്ചൽ സ്റ്റാര്‍ക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
2015ലാണ് സ്റ്റാർക്ക് ഐപിഎല്ലിൽ ഒടുവില്‍ കളിച്ചത്. അന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു.
ഐപിഎല്ലിൽ ഇതുവരെ 27 മത്സരങ്ങളിൽ മാത്രം കളിച്ചിട്ടുള്ള താരം 34 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
ഐപിഎല്ലിന്റെ 2018 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും പരുക്കിനെ തുടര്‍ന്ന് സ്റ്റാർക്ക് കളിച്ചില്ല.
ട്വന്റി20 ലോകകപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ 2024 ലെ ഐപിഎൽ കളിക്കുമെന്നു സ്റ്റാർക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്നാണു തിരിച്ചുവരവിലും താരത്തെ കൊൽക്കത്ത തന്നെ വാങ്ങിയത്.