ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിനും അൽ നസ്‌റിനെ രക്ഷിക്കാനായില്ല
ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ട് വരെയെത്തിയ ആവേശപ്പോരാട്ടത്തിൽ അൽ നസ്‌ർ തോറ്റു പുറത്തായി.
യുഎഇ ക്ലബ് അൽ ഐനിനെതിരെ ആദ്യ പാദത്തിൽ വഴങ്ങിയ 1–0 തോൽവിക്കു മറുപടിയായി അൽ നസ്‌ർ റിയാദിൽ നടന്ന രണ്ടാം പാദത്തിൽ 4–3നു വിജയിച്ചു.
ഇരുപാദ സ്കോർ 4–4 ആയതോടെ പെനൽറ്റി ഷൂട്ടൗട്ട്. എന്നാൽ, ഷൂട്ടൗട്ടിൽ അൽ നസ്‌ർ 3–1നു തോറ്റു.
ഷൂട്ടൗട്ടിൽ അൽ നസ്‌റിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണു ഗോൾ നേടിയത്.
നിശ്ചിത സമയക്കളിയിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ഉൾപ്പെടെ ഒട്ടേറെ അവസരങ്ങൾ ക്രിസ്റ്റ്യാനോയ്ക്കു നഷ്ടപ്പെട്ടതും തിരിച്ചടിയായി.