ഡേവിഡ് വാർണർ വിരമിച്ചു

david-warner-retires-from-international-cricket content-mm-mo-web-stories 6eov32dl9g5bcurd1tvh59nc7c 5gs2ncg3goir7cqe76m0ncgsgm content-mm-mo-web-stories-sports content-mm-mo-web-stories-sports-2024

രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണര്‍. ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയ സെമി ഫൈനലിലെത്താതെ പുറത്തായിരുന്നു. ഇന്ത്യയ്ക്കെതിരായ സൂപ്പർ 8 പോരാട്ടമാണ് താരത്തിന്റെ കരിയറിലെ അവസാന രാജ്യാന്തര മത്സരം

Image Credit: Instagram / davidwarner31

ട്വന്റി20 ലോകകപ്പിനു ശേഷം രാജ്യാന്തര കരിയർ അവസാനിപ്പിക്കുമെന്നു വാർണർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്.

Image Credit: Instagram / davidwarner31

അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കായി കളിക്കാൻ താൽപര്യമുണ്ടെന്ന് വാർണർ മുൻപൊരിക്കൽ പ്രതികരിച്ചിരുന്നു.

Image Credit: Instagram / davidwarner31

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെയാണ് വാർണര്‍ അവസാനമായി ഏകദിനത്തിൽ കളിക്കാനിറങ്ങിയത്. ഈ വര്‍ഷം പാക്കിസ്ഥാനെതിരെ ടെസ്റ്റു മത്സരവും കളിച്ചിരുന്നു.

Image Credit: Instagram / davidwarner31

2015, 2023 വർഷങ്ങളിൽ ഏകദിന ലോകകപ്പും 2021 ൽ ട്വന്റി20 ലോകകപ്പും നേടിയ ടീമുകളിൽ താരം കളിച്ചിട്ടുണ്ട്. 2021 ലെ ട്വന്റി20 ലോകകപ്പിൽ ടൂർണമെന്റിലെ താരവും വാർണറായിരുന്നു.

Image Credit: Instagram / davidwarner31

ഓസ്ട്രേലിയയ്ക്കായി ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.2009 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20യിലാണ് വാർണർ ഓസ്ട്രേലിയയ്ക്കായി അരങ്ങേറിയത്. ഇതേ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും കളിച്ചു.

Image Credit: Instagram / davidwarner31

2011 ൽ ന്യൂസീലൻഡിനെതിരായിട്ടായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. ടെസ്റ്റിൽ 112 മത്സരങ്ങളിൽനിന്ന് 26 സെഞ്ചറികളുൾപ്പെടെ 8786 റൺസ് വാർണർ നേടി. ഏകദിനത്തിൽ 161 മത്സരങ്ങളിൽനിന്ന് 6932 റൺസും, ട്വന്റി20യിൽ 110 മത്സരങ്ങളിൽനിന്ന് 3277 റൺസും വാർണർ അടിച്ചെടുത്തു.

Image Credit: Instagram / davidwarner31

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ വാർണർ ഇനിയും കളിച്ചേക്കും.

Image Credit: Instagram / davidwarner31