ക്വാർട്ടർ സാധ്യതകൾ നിലനിർത്തി ഇക്വഡോർ

6f87i6nmgm2g1c2j55tsc9m434-list hb97v5opedvvim1s173b1ksl1 1n84n67ajg9v0nul9ua4ms23el-list

കോപ്പ അമേരിക്ക ഫുട്ബോളിൽ ക്വാർട്ടർ സാധ്യതകൾ നിലനിർത്തി ഇക്വഡോർ..

Image Credit: Instagram / latriecu

ലാസ് വേഗസിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ജമൈക്കയ്ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇക്വഡോർ നേടിയത്.

Image Credit: Instagram / latriecu

ഇക്വഡോറിനായി കെൻഡ്രി പേസ് (49, പെനാൽറ്റി), അലൻ മിൻഡ (91) എന്നിവരാണു ഗോളുകൾ നേടിയത്.

Image Credit: Instagram / latriecu

13–ാം മിനിറ്റിൽ ജമൈക്ക താരം കെസി പാമറുടെ സെൽഫ് ഗോളും ഇക്വഡോറിനു തുണയായി.

Image Credit: Instagram / latriecu

രണ്ടാം പകുതിയിൽ 54–ാം മിനിറ്റിൽ മിച്ചേൽ അന്റോണിയോവാണ് ജമൈക്കയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Image Credit: Instagram / latriecu

ജയത്തോടെ മൂന്നു പോയിന്റുമായി ഇക്വഡോർ മൂന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ വെനസ്വേലയോട് 2–1ന് ഇക്വഡോർ തോറ്റിരുന്നു.

Image Credit: Instagram / latriecu

രണ്ടാം തോൽവി ഏറ്റുവാങ്ങിയ ജമൈക്ക ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി.

Image Credit: Instagram / latriecu

13–ാം മിനിറ്റിൽ ഇക്വഡോർ താരം പിയറൊ ഹിൻകാപിയുടെ ക്രോസ് ജമൈക്കയുടെ കെസി പാമറുടെ കാലിൽ തട്ടി വലയിലെത്തിയാണ് ഇക്വഡോർ ആദ്യം മുന്നിലെത്തിയത്.

Image Credit: Instagram / latriecu

ഗ്രിഗറി ലേയുടെ ഹാൻഡ് ബോളിൽ ലഭിച്ച പെനൽറ്റി കിക്ക് മുതലാക്കി ഇക്വഡോർ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി.

Image Credit: Instagram / latriecu

രണ്ടാം പകുതിയിൽ ഏതൻ പിന്നോക്കിന്റെ ശ്രമത്തിനൊടുവിലാണ് ടൂർണമെന്റിൽ ജമൈക്കയുടെ ആദ്യ ഗോൾ പിറന്നത്. മത്സരത്തിന്റെ അധികസമയത്ത് അലൻ മിൻഡ ഇക്വഡോറിനായി മൂന്നാം ഗോൾ സ്വന്തമാക്കി.

Image Credit: Instagram / latriecu