ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിൽ

6f87i6nmgm2g1c2j55tsc9m434-list 1n84n67ajg9v0nul9ua4ms23el-list 74hli7k4upvb0m0t3v3dr3f3j

അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക

Image Credit: Instagram / proteasmencsa

അഫ്ഗാനിസ്ഥാനെതിരെ ഒൻപതു വിക്കറ്റ് വിജയവുമായാണ് ദക്ഷിണാഫ്രിക്ക ചരിത്ര ഫൈനൽ ഉറപ്പിച്ചത്.

Image Credit: Instagram / proteasmencsa

ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്കയെത്തി.

Image Credit: Instagram / proteasmencsa

29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമിയിലെ വിജയികളെ ദക്ഷിണാഫ്രിക്ക നേരിടും

Image Credit: Instagram / proteasmencsa

എട്ട് പന്തിൽ അഞ്ച് റൺസെടുത്ത ക്വിന്റൻ ഡികോക്ക് മാത്രമാണു ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ പുറത്തായത്.

Image Credit: Instagram / proteasmencsa

ഫസൽഹഖ് ഫറൂഖിയുടെ പന്തില്‍ ഡികോക്ക് ബോൾ‍‍ഡാകുകയായിരുന്നു. റീസ ഹെൻറിക്സും (25 പന്തിൽ 29) ക്യാപ്റ്റൻ എയ്ഡൻ മാർക്റാമും (21 പന്തിൽ 23) പുറത്താകാതെനിന്നു.

Image Credit: Instagram / proteasmencsa

67 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ അനായാസ വിജയം.

Image Credit: Instagram / proteasmencsa

മൂന്നോവറിൽ 16 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസര്‍ മാർക്കോ ജാൻസനാണു കളിയിലെ താരം.

Image Credit: Instagram / proteasmencsa