ത്രില്ലർ ഫൈനൽ; ലോകകിരീടം വീണ്ടെടുത്ത് ഇന്ത്യ

content-mm-mo-web-stories 5sq730dhe7hejil72efd0f5htn content-mm-mo-web-stories-sports 7fnka56th23kac1dmo304c6h8s content-mm-mo-web-stories-sports-2024 india-defeats-south-africa-in-an-exhilarating-final-match-to-win-the-twenty20-cricket-world-cup

തെളിഞ്ഞ ആകാശവും നിറഞ്ഞ ഗാലറിയുമായി പ്രസന്നമായ അന്തരീക്ഷത്തിൽ വിജയത്തിനു വേണ്ടി ഇന്ത്യ കാത്തിരുന്നത് അവസാന ഓവർ വരെ..

Image Credit: Instagram / indiancricketteam

ഹാർദിക് പാണ്ഡ്യയുട‌െ അഞ്ചാം പന്തിൽ കഗീസോ റബാദ പുറത്തായതോടെ തന്നെ ഗാലറിയിൽ ഇന്ത്യൻ ആരാധകരുടെ വിജയാഘോഷം തുടങ്ങിയിരുന്നു...

Image Credit: Instagram / indiancricketteam

അവസാന പന്തിൽ ദക്ഷിണാഫ്രിക്ക സിംഗിളിൽ ഒതുങ്ങിയതോടെ അതു മൈതാനത്തേക്കും പടർന്നു

Image Credit: Instagram / indiancricketteam

കോലി ത്രിവർണ നിറമാർന്ന ആകാശത്തേക്കു വിരൽ ചൂണ്ടി. ഹാർദിക് നിലത്തു മുട്ടുകുത്തി വിതുമ്പിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ വിജയമൈതാനത്ത് സർവം മറന്നു കിട‌ന്നു.

Image Credit: Instagram / indiancricketteam

ഉജ്വലബോളിങ്ങിലൂടെ വിജയശിൽപിയായ ജസ്പ്രീത് ബുമ്ര ഭാര്യയും കമന്റേറ്ററുമായ സഞ്ജന ഗണേശനെ കെട്ടിപ്പുണർന്നു.

Image Credit: Instagram / indiancricketteam

സ്വന്തം മണ്ണിൽ കൈവിട്ടു പോയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സങ്കടം മറക്കാൻ ഇന്ത്യയ്ക്കിനി ‌‌‌ട്വന്റി20 ലോകകപ്പിലെ ലോകകിരീടം.

Image Credit: Instagram / indiancricketteam

ബാർബഡോസിലെ കെൻസിങ്ട‌ൻ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്.

Image Credit: Instagram / indiancricketteam

സ്കോർ: ഇന്ത്യ– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176. ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 8ന് 169.

Image Credit: Instagram / indiancricketteam

വിരാട് കോലി (59 പന്തിൽ 76 റൺസ്), അക്ഷർ പട്ടേൽ (31 പന്തിൽ 47) എന്നിവരുടെ മികച്ച ഇന്നിങ്സുകളും ജസ്പ്രീത് ബുമ്രയുട‌െ (2–18) നേതൃത്വത്തിൽ ബോളിങ് നിരയുടെ ഉജ്വല പ്രകട‌നവുമാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

Image Credit: Instagram / indiancricketteam

ഹെയ്ൻറിച്ച് ക്ലാസന്റെ (27 പന്തിൽ 52) വെട‌ിക്കെട്ട് ഇന്നിങ്സിലൂടെ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ വിജയം പിടിച്ചു വാങ്ങി.

Image Credit: Instagram / indiancricketteam

അവസാന ഓവറിൽ ‍ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എട‌ുത്ത ഉജ്വല ക്യാച്ചും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

Image Credit: Instagram / indiancricketteam

കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ‌

Image Credit: Instagram / indiancricketteam

ടൂർണമെന്റിലാകെ 15 വിക്കറ്റ് നേടിയ ബുമ്ര പ്ലെയർ ഓഫ് ദ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

Image Credit: Instagram / indiancricketteam

രാജ്യന്തര ട്വന്റി20 ക്രിക്കറ്റിൽനിന്ന് ഈ കിരീടവിജയത്തോടെ താൻ വിരമിക്കുകയാണെന്ന് വിരാട് കോലി പ്രഖ്യാപിച്ചു.

Image Credit: Instagram / indiancricketteam

Image Credit: Instagram / indiancricketteam