ജോർജിയയെ 4–1നു തോൽപിച്ചു, സ്പെയിൻ ക്വാർട്ടറിൽ

6f87i6nmgm2g1c2j55tsc9m434-list 5kps51c9anm81g014ukq4bsi2t 1n84n67ajg9v0nul9ua4ms23el-list

ജോർജിയയെ 4–1നു തോൽപിച്ച് സ്പെയിൻ യൂറോ ഫുട്ബോൾ ക്വാർ‌ട്ടറിൽ ക‌ടന്നു

Image Credit: Instagram / sefutbol

ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് സ്പെയിന്റെ ജയം.

Image Credit: Instagram / sefutbol

18–ാം മിനിറ്റിൽ സ്പെയിൻ താരം ലെ നോർമന്റെ സെൽഫ് ഗോളിലൂട‌െയാണ് ജോർജിയ മുന്നിലെത്തിയത്.

Image Credit: Instagram / sefutbol

39–ാം മിനിറ്റിൽ റോഡ്രിയുടെ ഗോളിൽ ഒപ്പമെത്തിയ സ്പെയിൻ ഫേബിയൻ റൂയിസ് (51), നിക്കോ വില്യംസ് (75), ഡാനി ഒൽമോ (83) എന്നിവരുടെ ഗോളുകളിൽ വിജയം സ്വന്തമാക്കി.

Image Credit: Instagram / sefutbol

പന്തവകാശത്തിലും പാസിങ്ങിലുമെല്ലാം സ്പെയിൻ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ആദ്യ പകുതിയിൽ അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ജോർജിയയും ഗോൾ ഭീഷണിയുയർത്തി.

Image Credit: Instagram / sefutbol

ജോർജിയൻ ഗോൾകീപ്പർ ഗ്യോർഗി മമർദഷ്‍വിലിയുടെ സേവുകളും സ്പെയിനെ ത‌ടഞ്ഞു നിർത്തി

Image Credit: Instagram / sefutbol

രണ്ടാം പകുതിയിൽ സ്പെയിനിന്റെ ഉജ്വല മുന്നേറ്റങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ആദ്യ യൂറോ ചാംപ്യൻഷിപ് കളിക്കുന്ന ജോർജിയക്കായില്ല.

Image Credit: Instagram / sefutbol

ജൂലൈ 5ന് ആദ്യ ക്വാർട്ട‌ർ ഫൈനൽ മത്സരത്തിൽ സ്പെയിൻ ജർമനിയെ നേരിട‌ും.

Image Credit: Instagram / sefutbol