ദക്ഷിണാഫ്രിക്കയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ

6f87i6nmgm2g1c2j55tsc9m434-list 2pumrbse7ot15f1gm47g07p903 1n84n67ajg9v0nul9ua4ms23el-list

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ പത്തു വിക്കറ്റ് ജയവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

Image Credit: Instagram / indiancricketteam

രണ്ടാം ഇന്നിങ്സിൽ 37 റൺസ് വിജയലക്ഷ്യം, പത്താം ഓവറിൽ ഇന്ത്യ മറികടന്നു.

Image Credit: Instagram / indiancricketteam

ഓപ്പണർമാരായ ശുഭ സതീഷ് (26 പന്തിൽ 13*), ഷെഫാലി വർമ (30 പന്തിൽ 24*) എന്നിവർ പുറത്താകാതെ നിന്നു.

Image Credit: Instagram / indiancricketteam

ആദ്യ ഇന്നിങ്സിൽ ഇന്ത്യ കുറിച്ച 603 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക, ഒന്നാം ഇന്നിങ്സിൽ 266 റൺസിനും രണ്ടാം ഇന്നിങ്സിൽ 373 റൺസിനും പുറത്താകുകായിരുന്നു.

Image Credit: Instagram / indiancricketteam

ഷെഫാലി വർമയുടെ അതിവേഗ ഇരട്ടസെഞ്ചറിയും (197 പന്തിൽ 205), സ്മൃതി മന്ഥനയുടെ സെഞ്ചറിയുമാണ് (161 പന്തിൽ 149) ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത്.

Image Credit: Instagram / indiancricketteam

റിച്ച ഘോഷ് (86) ജമൈമ റോഡ്രിഗസ് (55), ഹർമപ്രീത് കൗർ (69) എന്നിവർ അർധസെഞ്ചറിയും തികച്ചു.

Image Credit: Instagram / indiancricketteam

വനിതകളുടെ ടെസ്റ്റിൽ ആദ്യമായാണ് ടീം ടോട്ടൽ 600 കടക്കുന്നത്.

Image Credit: Instagram / indiancricketteam

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി എട്ടു വിക്കറ്റ് വീഴ്ത്തിയ സ്നേഹ റാണയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

Image Credit: Instagram / indiancricketteam