സ്ലൊവേനിയയെ തകർത്തു, പോർച്ചുഗൽ ക്വാർട്ടറിൽ

6f87i6nmgm2g1c2j55tsc9m434-list 1hkbbnac99qo3p5uhnf2f30gc 1n84n67ajg9v0nul9ua4ms23el-list

യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

Image Credit: Instagram / portugal

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു.

Image Credit: Instagram / portugal

ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്നു കിക്കുകളും തടുത്തിട്ട പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയാണ് വിജയശില്‍പി.

Image Credit: Instagram / portugal

പോര്‍ച്ചുഗല്‍ 3 കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.

Image Credit: Instagram / portugal

120 മിനിറ്റ് കളിച്ചിട്ടും പോര്‍ച്ചുഗലിനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന സ്ലൊവേനിയ പലപ്പോഴും വിജയത്തിനടുത്തെത്തിയതാണ്.

Image Credit: Instagram / portugal

എക്‌സ്ട്രാ ടൈമില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സ്ലൊവേനിയയ്ക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല.

Image Credit: Instagram / portugal

എക്‌സ്ട്രാ ടൈമില്‍ ലഭിച്ച പെനല്‍റ്റി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കി.

Image Credit: Instagram / portugal

102ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയെ ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി സ്ലൊവേനിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

Image Credit: Instagram / portugal

ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

Image Credit: Instagram / portugal