റുമാനിയയെ തോൽപിച്ചു; നെതർലൻഡ്സ് ക്വാർട്ടറിൽ

6f87i6nmgm2g1c2j55tsc9m434-list 16hgc2nm4s2v0s0mt93a9vicou 1n84n67ajg9v0nul9ua4ms23el-list

തോൽവിഭാരം മൂന്നു ഗോളിലൊതുങ്ങിയതിൽ ആശ്വസിച്ച് റുമാനിയയ്ക്ക് യൂറോ കപ്പിൽ നിന്നു മ‌‌ടങ്ങാം

Image Credit: Instagram / onsoranje

ആക്രമണങ്ങളു‌ട‌െ വേലിയേറ്റത്തിനൊ‌ടുവിൽ റുമാനിയയെ 3–0ന് തോൽപിച്ച് നെതർലൻഡ്സ് ക്വാർ‍‌ട്ടർ ഫൈനലിൽ ക‌ടന്നു.

Image Credit: Instagram / onsoranje

പകരക്കാരനായി ഇറങ്ങിയ ഡോനിയൽ മാലനാണ് 2 ഗോൾ നേടിയത്.

Image Credit: Instagram / onsoranje

83–ാം മിനിറ്റിലും ഇൻജറി ടൈമിലുമായിരുന്നു ബൊറൂസിയ ഡോർട്മുണ്ട് ക്ലബ്ബിന്റെ താരമായ മാലന്റെ ഗോളുകൾ

Image Credit: Instagram / onsoranje

ലിവർപൂൾ താരം കോഡി ഗാക്പോയാണ് ഹോളണ്ടിന്റെ ആദ്യഗോൾ നേടിയത്. 20–ാം മിനിറ്റിൽ ഒരു ലോ ആംഗിൾ ഷോട്ടിലൂടെയാണ് ഗാക്പോ ലക്ഷ്യം കണ്ടത്.

Image Credit: Instagram / onsoranje

മത്സരത്തിൽ 23 ഷോട്ടുകളും 13 കോർണറുകളുമായി സർവാധിപത്യം പുലർത്തിയിട്ടും ലീഡ് വർധിപ്പിക്കാൻ നെതർലൻഡ്സിന് അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.

Image Credit: Instagram / onsoranje