അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ

6f87i6nmgm2g1c2j55tsc9m434-list 105tq52tm03dfimkmt7ggv70r2 1n84n67ajg9v0nul9ua4ms23el-list

ടൂർണമെന്റിലെ തന്റെ ആദ്യ ഗോൾ സെമിഫൈനലിലേക്ക് കാത്തുവച്ച ലയണൽ മെസ്സിയുടെ ‘തിരിച്ചുവരവിന്’ സാക്ഷിയായ മത്സരത്തിൽ കാനഡയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ

Image Credit: Instagram / afaseleccion

എതിരില്ലാത്തെ രണ്ടു ഗോളുകൾക്കാണ് മെസ്സിപ്പടയുടെ ആധികാരിക ജയം. ആദ്യ പകുതിയിൽ ജൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുമാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്.

Image Credit: Instagram / afaseleccion

കോൺകകാഫ് മേഖലയിൽ നിന്ന് അതിഥികളായെത്തി കോപ്പ അമേരിക്ക ജേതാക്കളാകാനുള്ള കാനഡയുടെ മോഹം പൊലിഞ്ഞു. 15ന് നടക്കുന്ന ഫൈനലിൽ യുറഗ്വായ്– കൊളംബിയ മത്സരത്തിലെ വിജയികളെ അർജന്റീന നേരിടും.

Image Credit: Instagram / afaseleccion

സെമിപോരാട്ടത്തിൽ പന്തടക്കത്തിലും പാസ് കൃത്യതയിലുമെല്ലാം തുടക്കം മുതൽ ആധിപത്യം നേടിയായിരുന്നു അർജന്റീനയുടെ കുതിപ്പ്.

Image Credit: Instagram / afaseleccion

ഗോളടിക്കാനുള്ള ആദ്യശ്രമങ്ങൾ കാനഡയുടെ ഭാഗത്തുനിന്നായിരുന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 23–ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ ഗോളിലൂടെ അർജന്റീന ലീഡ് നേടി. ഇതോടെ ആദ്യ പകുതിയിൽ അർജന്റീന 1–0നു മുന്നിൽ.

Image Credit: Instagram / afaseleccion

രണ്ടാം പകുതിയിലായിരുന്നു മെസ്സിയുടെ ഗോള്‍. ഈ ടൂർണമെന്റിൽ മെസ്സിയുടെ ആദ്യ ഗോളാണിത്. കൗണ്ടര്‍ അറ്റാക്കുകളിലൂടെ കാനഡ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഗോളായില്ല.

Image Credit: Instagram / afaseleccion

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും 2–0നായിരുന്നു അർജന്റീനയുടെ ജയം. പിന്നീട് കരുത്തരായ ചിലെയെ മറികടന്നാണ് കാനഡ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയത്.

Image Credit: Instagram / afaseleccion