ഫ്രാൻസിനെ തകർത്തു; സ്പെയിൻ ഫൈനലിൽ

6f87i6nmgm2g1c2j55tsc9m434-list 65vnh076kdfg3rjgjd3c2edshu 1n84n67ajg9v0nul9ua4ms23el-list

16 വയസ്സുകാരൻ ലാമിൻ യമാലും നിക്കോ വില്യംസും തകർത്താടിയ മത്സരത്തിൽ കിലിയൻ എംബപെയുടെ ഫ്രാൻസിനെ മറികടന്ന് യൂറോ കപ്പ് ഫൈനലിലെത്തി സ്പെയിൻ

Image Credit: Instagram / sefutbol

സെമി ഫൈനലിൽ ഫ്രാൻസിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്പെയിനിന്റെ വിജയം.

Image Credit: Instagram / sefutbol

15ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട്– നെതർലൻഡ്സ് മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.യൂറോയിൽ അഞ്ചാം ഫൈനൽ കളിക്കാനാണ് സ്പെയിൻ ഒരുങ്ങുന്നത്.

Image Credit: Instagram / sefutbol

2024 യൂറോ കപ്പിൽ തോൽവി അറിയാതെയാണ് സ്പെയിൻ ഫൈനൽ വരെ മുന്നേറിയത്.

Image Credit: Instagram / sefutbol

2012 യൂറോ കപ്പ് ജേതാക്കളായതിനു ശേഷം ആദ്യമായാണ് സ്പെയിൻ യൂറോ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്നതെന്ന പ്രത്യേകയുമുണ്ട്.

Image Credit: Instagram / sefutbol

സെമിയിൽ ലാമിൻ യമാൽ (21–ാം മിനിറ്റ്), ഡാനി ഒൽമോ (25) എന്നിവരാണ് സ്പെയിനിന്റെ ഗോൾ സ്കോറർമാർ.

Image Credit: Instagram / sefutbol

ആദ്യ പകുതിയിൽ ലീഡെടുത്ത ശേഷം ഫ്രാൻ‌സ് രണ്ടു ഗോളുകൾ വഴങ്ങുകയായിരുന്നു.

Image Credit: Instagram / sefutbol

യൂറോ കപ്പിന്റെ ചരിത്രത്തിൽ തന്നെ തുടർച്ചയായി ആറു കളികൾ ജയിക്കുന്ന ആദ്യ ടീമാണ് സ്പെയിൻ.

Image Credit: Instagram / sefutbol

മധ്യനിരയിൽ പെദ്രിയും റൈറ്റ് ബാക്ക് ഡാനി കർവഹാലും ഇല്ലാതെ ഇറങ്ങിയാണ് സ്പെയിൻ കരുത്തുറ്റ ഫ്രഞ്ച് നിരയിലെ തടഞ്ഞുനിർത്തിയത്.

Image Credit: Instagram / sefutbol