സിംബാബ്‍വെയ്ക്കെതിരെ 10 വിക്കറ്റ് വിജയം; ഇന്ത്യയ്ക്ക് പരമ്പര

6f87i6nmgm2g1c2j55tsc9m434-list 63llc33ufmgku5ciq23gkp0rao 1n84n67ajg9v0nul9ua4ms23el-list

സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20യിൽ പത്തു വിക്കറ്റ് വിജയവുമായി, പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ.

Image Credit: Instagram / indiancricketteam

സിംബാബ്‍വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യത്തിലേക്ക് 15.2 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യയെത്തി

Image Credit: Instagram / indiancricketteam

സ്കോർ– സിംബാബ്‍വെ: 20 ഓവറിൽ ഏഴിന് 152, ഇന്ത്യ: 15.2 ഓവറിൽ 156. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അര്‍ധ സെഞ്ചറി നേടി.

Image Credit: Instagram / indiancricketteam

53 പന്തുകൾ നേരിട്ട യശസ്വി 93 റൺസാണ് അടിച്ചെടുത്തത്. 13 ഫോറുകളും രണ്ടു സിക്സും താരം ബൗണ്ടറി കടത്തി. 39 പന്തുകൾ നേരിട്ട ഗിൽ 58 റണ്‍സെടുത്തു. 61 റൺസാണ് ഇന്ത്യ പവര്‍പ്ലേയിൽ നേടിയത്.

Image Credit: Instagram / indiancricketteam

ഓപ്പണർമാര്‍ ഇരുവരും ഫോം കണ്ടെത്തിയതോടെ ഇന്ത്യയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 28 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യൻ വിജയം. പരമ്പര 3–1ന് ഇന്ത്യയ്ക്കു സ്വന്തം.

Image Credit: Instagram / indiancricketteam

പരമ്പരയിലെ അഞ്ചാം മത്സരം ഞായറാഴ്ച വൈകിട്ട് 4.30ന് ഹരാരെയിൽ നടക്കും.

Image Credit: Instagram / indiancricketteam