ഇന്ത്യയ്ക്ക് 42 റൺസ് വിജയം

6f87i6nmgm2g1c2j55tsc9m434-list 4k1n4cjf8cgdsqou3ln2g2od8p 1n84n67ajg9v0nul9ua4ms23el-list

സിംബാബ്‍വെയ്ക്കെതിരായ അഞ്ചാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 42 റൺസ് വിജയം

Image Credit: Instagram / indiancricketteam

ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‍വെ 18.3 ഓവറിൽ 125 റൺസെടുത്തു പുറത്തായി

Image Credit: Instagram / indiancricketteam

ജയത്തോടെ പരമ്പര 4–1 എന്ന നിലയിൽ അവസാനിച്ചു. നാലാം ട്വന്റി20 ജയിച്ചതോടെ ഇന്ത്യ നേരത്തേതന്നെ പരമ്പര സ്വന്തമാക്കിയിരുന്നു

Image Credit: Instagram / indiancricketteam

സിംബാബ്‍വെയുടെ മറുപടി ബാറ്റിങ്ങിൽ ഓപ്പണർ വെസ്‍ലി മാധവരേയെ മൂന്നാം പന്തിൽ പുറത്താക്കിയാണ് ഇന്ത്യ തുടങ്ങിയത്.

Image Credit: Instagram / indiancricketteam

തദിവനഷെ മരുമണി (24 പന്തിൽ 27), ഡിയോൺ മയേഴ്‌സ് (32 പന്തിൽ 34), ഫറാസ് അക്രം (13 പന്തിൽ 27) എന്നിവർ മാത്രമാണ് സിംബാബ്‍വെയ്ക്കായി തിളങ്ങിയത്.

Image Credit: Instagram / indiancricketteam

പവർപ്ലേ ഓവറുകളിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെടുത്ത സിംബാബ്‍വെയ്ക്ക്, 100 തികയ്ക്കാൻ 16.2 ഓവറുകൾ വേണ്ടിവന്നു.

Image Credit: Instagram / indiancricketteam

19–ാം ഓവറിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുകേഷ് കുമാറാണ് കളി തീർത്തത്. മുകേഷ് കുമാർ നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. 3.3 ഓവറുകളിൽ 22 റൺസാണു താരം വഴങ്ങിയത്. ശിവം ദുബെ രണ്ടു വിക്കറ്റുകളും തുഷാർ ദേശ്പാണ്ഡെ, വാഷിങ്ടൻ സുന്ദർ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

Image Credit: Instagram / indiancricketteam