യൂറോ കപ്പിൽ സ്പാനിഷ് മുത്തം

6f87i6nmgm2g1c2j55tsc9m434-list 6s9di1p4r1gmacm6ejf0fjph76 1n84n67ajg9v0nul9ua4ms23el-list

യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിൽ നാലാം കിരീടം

Image Credit: Instagram / sefutbol

നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്...

Image Credit: Instagram / sefutbol

പകരക്കാരൻ കോൾ പാമർ 73–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.

Image Credit: Instagram / sefutbol

തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ തോൽക്കുന്നത്.

Image Credit: Instagram / sefutbol

കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് വീണിരുന്നു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്.

Image Credit: Instagram / sefutbol

നാലു പ്രാവശ്യം യൂറോ കപ്പ് നേടുന്ന ആദ്യ ടീമാണ് സ്പെയിൻ.

Image Credit: Instagram / sefutbol

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡെടുത്ത സ്പെയിനെ കോൾ പാമറുടെ മറുപടി ഗോളിലൂടെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു.

Image Credit: Instagram / sefutbol

86–ാം മിനിറ്റിൽ ഒയർസബാൽ സ്പെയിനിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു.

Image Credit: Instagram / sefutbol

89–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ കോർണറിൽനിന്നുള്ള ഗോൾ ശ്രമങ്ങൾ സ്പെയിൻ ഗോളി ഉനായ് സിമോണും ഡാനി ഒൽമോയും തടഞ്ഞത് മത്സരത്തിൽ നിർണായകമായി.

Image Credit: Instagram / sefutbol