കാലിക്കറ്റ് ഉയർത്തിയ 214 റണ്‍സെന്ന വമ്പൻ വിജയലക്ഷ്യത്തിനും കൊല്ലത്തെ തടയാനായില്ല.
ക്യാപ്റ്റന്‍ സച്ചിൻ ബേബി സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച പോരാട്ടത്തിൽ ഗ്ലോബ്സ്റ്റാർസിനെ തകർത്ത് കൊല്ലത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം.
19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം വിജയ റൺസ് കുറിച്ചത്.
54 പന്തുകൾ നേരിട്ട സച്ചിൻ ബേബി 105 റൺസുമായി പുറത്താകാതെനിന്നു. സച്ചിൻ ബേബിയാണ് കളിയിലെ താരം.
സ്കോർ: കാലിക്കറ്റ് 20 ഓവറിൽ ആറിന് 213 റൺസ്. കൊല്ലം 19.1 ഓവറിൽ നാലിന് 214.
ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കലാശപ്പോരിൽ കൊല്ലം സ്വന്തമാക്കിയത്.
ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച കൊല്ലം ഫൈനലിലും അതേ ആധിപത്യം തുടരുകയായിരുന്നു.